മാനഭംഗക്കേസ് നിലനില്‍ക്കെ പരാതിക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
തിരൂര്‍: ക്രൈം ബ്രാഞ്ച് മാനഭംഗക്കേസ് അന്വേഷിക്കുന്നതിനിടെ മാനഭംഗത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കി.
മാനഭംഗത്തിനിരയായ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ മുപ്പത്തൊന്‍പതുകാരിയെ പരുക്കുകളോടെ പൊലീസ് തിരൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വിളിക്കുന്നതായി അറിയിച്ചാണ് ഇവരെ സംഘംതട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ജനുവരിയില്‍ പാലക്കാട്ടുവച്ച് ആറംഗസംഘം മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ രണ്ടാം തിയ്യതിയാണ് യുവതിയെ വീണ്ടും പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
പാലക്കാട് മേഴ്‌സി കോളജിനടുത്തുള്ള ആതുരാലയത്തില്‍ താമസിക്കുകയായിരുന്ന തന്നോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റികൊണ്ടുപോവുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയശേഷം തന്നെ പരപ്പനങ്ങായി, നിറമരുതൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications