രോഗിയുടെ ലിംഗം നീക്കം ചെയ്‌ത ഡോക്ടര്‍ക്ക് പിഴ
ബുച്ചാറസ്റ്റ്: ശസ്‌ത്രക്രിയയ്‌ക്കിടയില്‍ രോഗിയുടെ ലിംഗം മുറിച്ചുകളഞ്ഞ ഡോക്ടര്‍ 795,000(34,296,300രൂപ) ഡോളര്‍ പിഴയടക്കണമെന്ന് കോടതി വിധി.
2004ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റൊമാനിയക്കാരനായ ഡോക്ടര്‍ നൗം കിയോമുയാണ് രോഗിയുടെ ലിംഗം മുറിച്ചത്. യഥാര്‍ത്ഥത്തില്‍ വൃഷണത്തിനായിരുന്നു ശസ്‌ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ഇതറിയാതെ കിയോമു രോഗിയുടെ ലിംഗം മുറിയ്‌ക്കുകയായിരുന്നു.
കിയോമുവിന്റെ അശ്രദ്ധകൊണ്ടാണ് ഇത്തരത്തില്‍ ഒരു തെറ്റുപറ്റിയതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ബൂച്ചാറസ്റ്റ് മജിസ്‌ട്രേട്ട് കോടതി നിരീക്ഷിച്ചു. പിഴയൊടുക്കുന്നതിനൊപ്പം കിയോമു ഒരു വര്‍ഷത്തെ തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. കിയോമു പിഴയായി നല്‍കുന്ന തുക നഷ്ടപരിഹാരമായി രോഗിയ്ക്ക് നല്‍കും.
നീക്കം ചെയ്‌തുപോയ ലിംഗത്തിന്റെ സ്ഥാനത്ത് പിന്നീട് രോഗിയുടെ കയ്യില്‍ നിന്നെടുത്ത മസില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇത്തരമൊരു സംഭവം നടന്നതില്‍പ്പിന്നെ രോഗിയുടെ മാനസികാവസ്ഥ ആകെ തകരാറിലായിപ്പോവുകയായിരുന്നുവെന്ന് അയാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.












Click it and Unblock the Notifications