പുസ്തകത്തില്‍ "ഭയങ്കര"മായി ഒന്നുമില്ല
ദില്ലി : ദേശീയ പാഠ്യപദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് കേരളത്തിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം തയ്യാറാക്കിയതെന്ന് പ്രമുഖ ശാസ്ത്രജ്ഞനും നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ യശ്‍പാല്‍.
പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ച് എന്‍സിആര്‍ടി ഡയറക്ടര്‍, അംഗങ്ങള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം നടത്തിയത്. ഏതെങ്കിലും മത വിഭാഗങ്ങളെ മുറിവേല്‍പ്പിക്കുന്ന ഭാഗം പുസ്തകത്തില്‍ ഇല്ലെന്നും പ്രൊഫ. യശ്‍പാല്‍ അഭിപ്രായപ്പെട്ടു.
ഏഴാം ക്ലാസ് പാഠപുസ്തകം സമ്പൂര്‍ണമാണെന്ന അഭിപ്രായമില്ല. എന്നാല്‍ ഹൃദ്യമാണ്. പാഠഭാഗം എഴുതിയവര്‍ അഭിനന്ദനാര്‍ഹരാണ്. ദേശീയ പാഠ്യപദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഏറ്റവും നല്ല പാഠപുസ്തകങ്ങള്‍ കേരളമാണ് തയ്യാറാക്കിയതെന്നും പ്രൊഫ. യശ്‍പാല്‍ നിരീക്ഷിക്കുന്നു.
ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം, ജീവിതം, ഭാഷ എന്നിവയുമായി ബന്ധപ്പെടുത്തി പാഠപുസ്തകം തയ്യാറാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഓരോ സംസ്ഥാനത്തിനും വേണ്ട പാഠപുസ്തകങ്ങള്‍ അതാത് സംസ്ഥാനങ്ങളാണ് തയ്യാറാക്കേണ്ടത്.
ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ഭയങ്കരമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളെക്കുറിച്ച് ആരോഗ്യകരമായ സംവാദം നല്ലതു തന്നെയാണ്. ഇതുപഠിപ്പിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും വിമര്‍ശനമുളളവരോട് സംസാരിക്കണമെന്നും പ്രൊഫസര്‍ ആവശ്യപ്പെട്ടു. കുട്ടികളും അഭിപ്രായം പറയണം.
പാഠപുസ്തകം പിന്‍വലിക്കേണ്ട കാര്യമില്ലെന്നും യുജിസി മുന്‍ചെയര്‍മാന്‍ കൂടിയായ യശ്പാല്‍ പറഞ്ഞു.
വിവാദപാഠപുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. എന്‍സിഇആര്‍ടി ഡയറക്ടര്‍ പ്രൊഫ. കൃഷ്ണകുമാര്‍, അംഗങ്ങളായ പ്രൊഫ. കുങ്കുംറോയ്, പ്രൊഫ. ഗോപാല്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications