വൈദ്യുതിചാര്‍ജ് വര്‍ദ്ധന ഉടന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധന അനിവാര്യമെന്ന് മന്ത്രി എ കെ ബാലന്‍. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും കേന്ദ്രത്തില്‍ നിന്നുളള വൈദ്യുതി വിഹിതത്തില്‍ കുറവു വന്നതും വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം ജലസംഭരണികളില്‍ നിന്ന് പ്രതീക്ഷിക്കുന്ന വെളളം കൊണ്ട് 400 കോടി യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാനാവൂ. ഈ സാഹചര്യത്തില്‍ നിരക്കു വര്‍ദ്ധനയല്ലാതെ വേറെ വഴിയില്ല. ഇന്നത്തെ നില തുടര്‍ന്നാല്‍ 3,500 കോടി രൂപയുടെ അധികബാധ്യത ബോര്‍ഡിന് നേരിടേണ്ടി വരും.
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വൈദ്യുതി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
2002ലെ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണ് ബോര്‍ഡ് നേരിടുന്നത്. നിരക്കു വര്‍ദ്ധനയും പവര്‍കട്ടും ഏര്‍പ്പെടുത്തിയാണ് അന്ന് പ്രതിസന്ധി നേരിട്ടത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications