ഇടയലേഖനത്തിന് എതിര്‍ലേഖനം
കൊല്ലം : മോശയുടെ കല്‍പനയ്ക്ക് വിരുദ്ധമായി വിശ്വാസികളോട് കളളം പറഞ്ഞ പുരോഹിതര്‍ അള്‍ത്താരയ്ക്കു മുന്നില്‍ മാപ്പു പറയണമെന്ന് ഇടയലേഖനത്തിനെതിരെ എതിര്‍ലേഖനം.
കൊല്ലത്ത് തീരദേശ അല്‍മായ യുവജനവേദി പ്രവര്‍ത്തകരാണ് വൈദികര്‍ക്കെതിരെ എതിര്‍ലേഖനവുമായി രംഗത്തെത്തിയത്. കൊല്ലത്ത് ഇത് രണ്ടാം തവണയാണ് ഇടയലേഖനത്തെ എതിര്‍ത്ത് ബദല്‍ലേഖനം വരുന്നത്.
വൈദികര്‍ കണ്ണടച്ച് ഇരുട്ടാക്കരുത് എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. സഭാ നേതൃത്വത്തിന്റെ നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന ഏഴ് അധ്യായങ്ങളാണ് ലേഖനത്തിലുളളത്.
സ്വാശ്രയ നിയമം, ഏകജാലകം, സുനാമി ഫണ്ട്, ആര്‍എസ്എസ്, എന്‍എസ്എസ് സംഘടനകളുമായുളള അവിശുദ്ധ കൂട്ടുകെട്ട്, വിശ്വാസികളെ വഞ്ചിക്കല്‍, ഏഴാം ക്ലാസ് സാമൂഹ്യപാഠ വിവാദം എന്നിങ്ങനെയാണ് അധ്യായങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications