ആത്മാര്‍ഥതയുളളവര്‍ കമ്മ്യൂണിസ്റ്റാകരുത്!
കാഞ്ഞിരപ്പള്ളി: സ്വന്തം വിശ്വാസങ്ങളോട് ആത്മാര്‍ഥതയുള്ള കത്തോലിക്കന് ഒരിക്കലും കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്ന് ഇടയലേഖനം. പാഠപുസ്തക വിവാദത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ പുതിയ ഇടയലേഖനത്തിലാണ് ഈ നിരീക്ഷണം. കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിക്കും.
നല്ല കമ്മ്യൂണിസ്റ്റുകാരനാകണമെങ്കില്‍ ബോധ്യമുളള നിരീശ്വരനായിരിക്കണമെന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ക്രൂഷ്‍ചേവിന്റെ നിരീക്ഷണം ഉദ്ധരിച്ചാണ് ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്. കാഞ്ഞിരപ്പളളി മെത്രാന്‍ മാത്യു അറയ്ക്കല്‍ തയ്യാറാക്കിയതാണ് ഈ ഇടയലേഖനം.
ആത്മാര്‍ത്ഥതയുളള കത്തോലിക്കനും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനുമായിരിക്കാന്‍ ഒരേ സമയം ഒരാള്‍ക്ക് സാധിക്കില്ലെന്ന പതിനൊന്നാം പീയൂസ് പാപ്പയുടെ വാക്കുകളും മാത്യു അറയ്ക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്കാ സഭയുടെ എക്കാലത്തെയും നിലപാട് ഇതുതന്നെയാണ്.
ഏഴാം ക്ലാസിലെ വിവാദപാഠങ്ങള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ കേരളം കലാപഭൂമിയാകുമെന്ന് ഇടയലേഖനം വാദിക്കുന്നു. മണ്ണിനെ പൊന്നാക്കല്‍, മനുഷ്യത്വം വിളയുന്ന ഭൂമി, ഇനിയും മുന്നോട്ട് എന്നീ പാഠങ്ങളാണ് ഇടയലേഖനം അനുസരിച്ച് കേരളത്തെ കലാപഭൂമിയാക്കാന്‍ വേണ്ടി തയ്യാറാക്കിയത്. ഈ പാഠഭാഗങ്ങളെ ഇടയലേഖനം പേരെടുത്ത് പരാമര്‍ശിക്കുന്നു.
കേരളത്തില്‍ നിലനില്‍ക്കുന്ന മൂല്യാധിഷ്ഠിത സമൂഹത്തിന്റെ വേരുകള്‍ പിഴുതെറിയാനാണ് ഈ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ തളളിക്കളഞ്ഞ ഒരു പ്രത്യയശാസ്ത്രത്തെ കേരളത്തില്‍ കുടിയിരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആത്മീയതയുടെ നാടായ കേരളത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം വളര്‍ത്തുന്നത് മുതലെടുപ്പിന് വേണ്ടിയാണ്.












Click it and Unblock the Notifications