പാഠപുസ്തകം : കോണ്‍ഗ്രസില്‍ കലഹം
തിരുവനന്തപുരം : വിവാദമായ ഏഴാം ക്ലാസ് പാഠപുസ്തകത്തിനെതിരെ മതസംഘടനകള്‍ നടത്തുന്ന സമരത്തിന് നല്‍കുന്ന പിന്തുണയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം.
മതസംഘടനകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കരുതെന്ന് ആര്യാടന്‍ മുഹമ്മദ്, വി എം സുധീരന്‍ തുടങ്ങിയ നേതാക്കളാണ് വാദിക്കുന്നത്. എ കെ ആന്റണിയുടെ പിന്തുണയും ഈ വിഭാഗത്തിനുണ്ടെന്ന് വ്യക്തമാണ്. പാഠപുസ്തക വിവാദത്തില്‍ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടി, എം ഐ ഷാനവാസ് എന്നിവരാണ് മതസംഘടനകളുടെ സമരത്തിന് പിന്തുണ നല്‍കണമെന്ന് വാദിക്കുന്നത്. ആര്യാടന്റെ നേതൃത്വത്തിലുളളവര്‍ ഉന്നയിച്ച വാദഗതിക്ക് കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ പ്രാമുഖ്യം കിട്ടിയതോടെ സമരത്തില്‍ നിന്ന് പിന്നാക്കം പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
അതേ സമയം പാഠപുസ്തകത്തില്‍ ചരിത്രം വളച്ചൊടിച്ചു എന്ന ആരോപണം മുന്‍നിര്‍ത്തി സമരം മുന്നോട്ടു കൊണ്ടുപോകാന്‍ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മതസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭണത്തിന് പരോക്ഷ പിന്തുണയും പാര്‍ട്ടി നല്‍കും.
വിമോചന സമരകാലത്തെപ്പോലെ പ്രത്യക്ഷത്തില്‍ ജാതി മത സംഘടനകളോട് യോജിക്കുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ആര്യാടന്‍ തുടങ്ങിയവരുടെ വാദം. യുഡിഎഫ് യോഗത്തിലും ഈ നിലപാടു തന്നെയായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. വിവിധ മതക്കാരായ പാര്‍ട്ടി നേതാക്കള്‍, പ്രശ്നങ്ങളുണ്ടാകുമ്പോള്‍ തങ്ങളുടെ മതത്തിന്റെ പക്ഷം ചേരുന്നുവെന്നും ആരോപണമുണ്ടായി. ആര്യാടന്‍ മുഹമ്മദ് തന്നെയാണ് ഈ വാദത്തിന്റെയും പിന്നില്‍.
അതേ സമയം മതസംഘടനകളുമായി യോജിച്ച് സമരത്തിനിറങ്ങാന്‍ കേരള കോണ്‍ഗ്രസുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കാനുളള ലീഗിന്റെ ശ്രമവും പാതി വഴിയില്‍ അലസിയ നിലയാണ്.
പാഠപുസ്തകം വഴി കമ്മ്യൂണിസം പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി സമരരംഗത്തിറങ്ങില്ലെന്ന് ജെഎസ്എസ്, സിഎംപി എന്നീ കക്ഷികള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications