മൊബൈല്‍ വിപ്ലവം ഇനി ഗ്രാമങ്ങളില്‍
ദില്ലി: രാജ്യത്തെ ടെലികോം മേഖലയിലുള്ള മുന്നേറ്റം ഇനി ഗ്രാമീണ മേഖലയില്‍ നിന്നായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളില്‍ നിന്നും 10 കോടി മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെങ്കിലും ഉണ്ടാകുമെന്ന് ഫിക്കി-ഏണസ്റ്റ് യങ് നടത്തിയ സംയുക്ത പഠനത്തില്‍ പറയുന്നു.
വന്‍ വളര്‍ച്ചയാണ് ഗ്രാമീണ മേഖലയില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പ്രതീക്ഷിയ്‌ക്കുന്നത്. പുതുതായി സൃഷ്ടിയ്‌ക്കപ്പെടുന്ന വിപണിയുടെ 40 ശതമാനവും ഇനി ഗ്രാമങ്ങളില്‍ നിന്നായിരിക്കും ഉണ്ടാകുക.
പുതിയ ടവറുകള്‍ ഉയര്‍ത്തുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിയ്‌ക്കുന്നതുമെല്ലാം കമ്പനികള്‍ക്ക് വെല്ലുവിളിയായേക്കും. എന്നാല്‍ പരസ്‌പര സഹകരണത്തിലൂടെ ടവറുകള്‍ പങ്കു വെച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും പഠനം പറയുന്നു.
വില കുറഞ്ഞ ഹാന്‍ഡ് സെറ്റുകളും കുറഞ്ഞ കോള്‍ നിരക്കുകളുമാണ് ഗ്രാമീണ മേഖലയില്‍ മൊബൈള്‍ ഫോണുകളെ പ്രിയങ്കരമാക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ വര്‍ദ്ധനയില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്ഥാനമാണുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications