Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ജപ്പാനിലേക്ക്‌ തിരിച്ചു

ദില്ലി: ഇടതുപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പിനെ അവഗണിച്ചും സമാജ്‌ വാദി പാര്‍ട്ടി പ്രഖ്യാപിച്ച പിന്തുണയില്‍ വിശ്വാസമര്‍പ്പിച്ചും മൂന്ന്‌ ദിവസം നീണ്ടു നില്‌ക്കുന്ന ജി-എട്ട്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ജപ്പാനിലേക്ക്‌ തിരിച്ചു.

ആഗോള കാലാവസ്ഥ വ്യതിയാനം, എണ്ണ, വില വര്‍ദ്ധന, ഭക്ഷ്യക്ഷാമം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ജി-എട്ട്‌ രാഷ്ട്രത്തലവന്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തും.

കൂടാതെ ജി-എട്ടിലെ ക്ഷണിതാക്കളായ ചൈന, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കനമാരുമായും സിങ്‌ കൂടിക്കാഴ്‌ച നടത്തും.

ജി-എട്ട്‌ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യ-യുഎസ്‌ ആണവക്കരാര്‍ നടപ്പാക്കുന്നതിന്റെ വേഗത ത്വരിതപ്പെടുത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍





















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+