Get Updates
Get notified of breaking news, exclusive insights, and must-see stories!

വസുന്ധര രാജെയ്‌ക്കായി ആരാധകന്‍ ക്ഷേത്രം പണിയുന്നു

Vsundhara Raje Sindhiaജയ്‌പൂര്‍: രാജ്‌സ്ഥാന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുദ്ധര രാജെ സിന്ധ്യയ്‌ക്കായി രാജസ്ഥാനിലെ ജോധ്‌പൂര്‍ ജില്ലയിലെ കേരു ഗ്രാമത്തില്‍ ക്ഷേത്രം പണിയുന്നു.

സിംഹാരൂഡയായ കല്യാണി ദേവിയുടെ രൂപത്തില്‍ സിന്ധ്യയുടെ നാലരയടി പൊക്കമുള്ള വെണ്ണക്കല്‍ വിഗ്രഹമാണ്‌ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിക്കുന്നതിനായി തയ്യാറാക്കുന്നത്‌. ജോധ്‌പൂരിലെ പൂജാരിയായ ഹേമന്ദ്‌ ബോറയാണ്‌ ആരാധനമൂത്ത്‌ സന്ധ്യയ്‌ക്ക്‌ ക്ഷേത്രം നിര്‍മിക്കുന്നത്‌.

ജൂലൈ 16ന്‌ ക്ഷേത്രത്തന്‌ തറക്കല്ലിടനാണ്‌ ബോറ തീരുമാനിച്ചിരിക്കുന്നത്‌. ക്ഷേത്രം രൂപകല്‍പന ചെയ്യുന്നതിനായി മധുരയില്‍ നിന്നും പ്രമുഖ വാസ്‌തുശില്‍പികളെ കൊണ്ടുവരുന്നുണ്ട്‌. ക്ഷേത്രനിര്‍മ്മാണത്തിന്‌ രണ്ടുലക്ഷം രൂപ ചെലവാകുമെന്നാണ്‌ കരുതുന്നത്‌. ജയ്‌പൂര്‍ നിവാസിയായ ശില്‍പി എസ്‌എന്‍ശര്‍മ്മയാണ്‌ സിന്ധ്യയുടെ പ്രതിമ തയ്യാറാക്കുന്നത്‌.

കുറേനാള്‍ മുമ്പ്‌ ആരാധനമൂത്ത്‌ സിന്ധ്യയെ ദേവീ രൂപത്തില്‍ അവതരിപ്പിച്ച്‌ വിവാദമുണ്ടാക്കിയയാളാണ്‌ ഹേമന്ദ്‌ ബോറ. 2007 ഏപ്രിലില്‍ വസുന്ധര രാജെയെ അന്നപൂര്‍ണ്ണ മാതാവായി ചിത്രീകരിക്കുന്ന പോസ്‌റ്ററുകള്‍ ബോറ അച്ചടിച്ചിറക്കി. അന്നപൂര്‍ണ ദേവിയായി ജനങ്ങളെ അനുഗ്രഹിച്ചുനില്‍ക്കുന്ന വസുന്ധരെയായിരുന്നു പോസ്‌റ്ററില്‍ ചിത്രീകരിച്ചത്‌.

വാജ്‌പേയി, അദ്വാനി, രാജ്‌നാഥ്‌ സിങ്‌ എന്നിവരെ ത്രിമൂര്‍ത്തികളായും, രാജസ്ഥാന്‍ മന്ത്രിസഭയിവെ രണ്ടു പ്രമുഖ ബിജെപി നേതാക്കളെ ഇന്ദ്രന്റെയും കുബേരന്റെയും വേഷത്തിലും പോസ്‌റ്ററില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകളെ ഈ പോസ്‌റ്റര്‍ ചൊടിപ്പിച്ചു.

ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന്‌ ആരോപിച്ച്‌ ഈ വിഭാഗം കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ പോസ്‌റ്റര്‍ അച്ചടിപ്പിച്ച ബോറയ്‌ക്കും അത്‌ പ്രകാശനം ച്യെയ്‌ത ബിജെപി എംഎല്‍എ സൂര്യകാന്ത വ്യസിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ്‌ കേസെടുത്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും ബോറ തന്റെ ആരാധന നിര്‍ത്തിയില്ല. മുഖ്യമന്ത്രി വസുന്ധര രാജെയില്‍ എനിക്ക്‌ വിശ്വാസമാണ്‌. അവര്‍ ദേവിതന്നെയാണ്‌- ബോറ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+