Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടന്‍ വിവാഹിതനാകുമെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhiഭോപ്പാല്‍: ലോകത്തെയും ജീവിതത്തെയും പറ്റി മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകള്‍കൂടി അംഗീകരിക്കാന്‍ തയ്യാറുള്ള തുറന്ന മനസ്സുള്ള പെണ്‍കുട്ടിയാകും തന്റെ വധുവാകുകയെന്ന്‌ എഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധി.

ഭോപ്പാലിലെ ശങ്കര്‍വാലി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ്‌ രാഹുല്‍ വിവാഹസങ്കല്‍പ്പത്തെക്കുറിച്ച്‌ പറഞ്ഞത്‌. പതിമൂന്നുകാരിയായ മോണിക്ക സത്യവതി തീര്‍ത്തും വ്യത്യസ്‌തമായ രണ്ടു ചോദ്യങ്ങള്‍ ചോദിച്ച്‌ രാഹുലിനെ അമ്പരപ്പിച്ചത്‌.

താങ്കള്‍ എന്നാണ്‌ കല്യാണം കഴിയ്‌ക്കുക ആരായിരിക്കും വധു എന്നീ കാര്യങ്ങളായിരുന്നു മോണിക്കയ്‌ക്ക്‌ അറിയേണ്ടിയിരുന്നത്‌. മോണിക്കയുടെ ചോദ്യം കേട്ട്‌ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട്‌ ചിരിച്ചുകൊണ്ട്‌ താന്‍ ഉടനെ വിവാഹിതനാകുമെന്നും വധു ആരായിരിക്കുമെന്ന്‌ അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.

വധു ആരെന്ന്‌ അറിയുമായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ അവളെ വിവാഹം ചെയ്യുമായിരുന്നു. വിശാലഹൃദയമുള്ള പെണ്‍കുട്ടിയെയാണ്‌ ഞാന്‍ അന്വേഷിക്കുന്നത്‌- രാഹുല്‍ വിശദീകരിച്ചു.

മുപ്പത്തിയെട്ടുകാരനായ രാഹുല്‍ ഗാന്ധി ഇതാദ്യമായാണ്‌ സ്വന്തം വിവാഹത്തെക്കുറിച്ച്‌ പ്രതികരിക്കുന്നത്‌.സ്‌പെയിന്‍കാരിയായ വെറോണിക്കയെ രാഹുല്‍ വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. ഇവരൊന്നിച്ച്‌ പൊതുപരിപാടികളില് പങ്കെടുക്കുകയും മറ്റും ചെയ്തത് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ ഇത്‌ വെറുമൊരു സൗഹൃദം മാത്രമാണെന്ന സൂചനയാണ്‌ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ രാഹുല്‍ നല്‍കിയ ഉത്തരം സൂചിപ്പിക്കുന്നത്‌.

കുട്ടിക്കാലത്ത്‌ അച്ഛനെപ്പോലെ ഒരു പൈലറ്റ്‌ ആകണമെന്ന്‌ താന്‍ ആഗ്രഹിച്ചിരുന്നതായി മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി രാഹുല്‍ പറഞ്ഞു.

ഒരിക്കല്‍ സൈന്യത്തില്‍ ചേരണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പിന്നീട്‌ ഒരു കാലഘട്ടത്തില്‍ ഇത്തരം ചിന്തകളൊക്കെ ഇല്ലാതായി. സൈന്യത്തിലെ ജനറലാവുകയല്ല ഇപ്പോള്‍ എന്റെ ആഗ്രഹം രാജ്യത്തെയും ജനങ്ങളെയും ശരിയായി മനസ്സിലാക്കി മുന്നോട്ട്‌ നയിക്കുകയാണ്‌ ലക്ഷ്യം.- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+