ആണവകരാര്‍: അന്തിമ തീരുമാനം അടുത്ത യോഗത്തിലെന്ന് ആന്‍റണി
കൊച്ചി: ആണവകരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത യുപിഎ-ഇടത് ഏകോപന സമിതിയോഗത്തില്‍ ഉണ്ടാകുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാറിന് ഭീഷണിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപാര്‍ട്ടികളുടെ ആശങ്കകള്‍ക്ക് തക്കസമയത്ത് മറുപടി നല്‍കും. ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും പെട്ടെന്ന് പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കും. പിന്തുണ പിന്‍വലിക്കുന്നകാര്യം ഇതുവരെ ആരും അറിയിച്ചിട്ടില്ല- അദ്ദേഹം അറിയിച്ചു.
ആണവകരാര്‍ വിഷയത്തില്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്‌നം വഷളാക്കാന്‍ ആഗ്രഹമില്ല. യുപിഎ ഏകോപന സമിതിയോഗത്തില്‍ ആണവക്കാര്യങ്ങളിലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത യോഗത്തില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
അടുത്ത യോഗം വരെ ഇടതുകക്ഷികള്‍ കാത്തിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കരാറിന്റെ പേരില്‍ സിപിഎം അടക്കമുള്ള പ്രതിപക്ഷം അടിസ്ഥാനമില്ലാത്ത ആശങ്കകള്‍ പ്രചരിപ്പിക്കുകയാണ്.ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ആണവകരാറില്‍ ഏര്‍പ്പെടാതെ നിവൃത്തിയില്ല. രാജ്യാന്തര തലത്തില്‍ എണ്ണവില കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തണം- ആന്റണി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇതിനിടെ ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള ഇടതുപക്ഷത്തിന്റെ പിന്തുണ പിന്‍വലിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് സിപിഎം ദില്ലിയില്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ സര്‍ക്കാറിനെ എതിര്‍ക്കുമെന്നും ബിജെപി എതിര്‍ത്താലും സ്വാഗതം ചെയ്യുമെന്നും സിപിഎം അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications