Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍ക്കാറിന്‌ ഭീഷണിയില്ലെന്ന്‌ എ.കെ ആന്റണി

തിരുവനന്തപുരം: ആണവകരാര്‍ പ്രശ്‌നത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിന്‌ ഭീഷണിയൊന്നുമില്ലെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗവും കേന്ദ്രമന്ത്രിയുമായ എകെ. ആന്റണി.

ഇടതുപക്ഷത്തിന്‌ ഏത്‌ സമയത്തും അവരുടെ നിലപാട്‌ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ കേന്ദ്രസര്‍ക്കാറിനുള്ള പന്തുണ പിന്‍വലിക്കാതിരിക്കുകയാണ്‌ ഇടതുപക്ഷം ചെയ്യേണ്ടത്‌.

സ്വതന്ത്ര വിദേശനയത്തെക്കുറിച്ച്‌ കോണ്‍ഗ്രസിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇന്ത്യയുടെ ദേശീയ താല്‍പര്യത്തിന്‌ ഹാനികരമായ ഒരു നടപടിയും കോണ്‍ഗ്രസ്‌ സ്വീകരിക്കുകയില്ല- ആന്റണി പറഞ്ഞു.

ചേരിചേരാ നയം അടക്കം രൂപപ്പെടുത്തിയത്‌ കോണ്‍ഗ്രസാണ്‌. ആണവോര്‍ജം രാജ്യത്തിന്റെ ആവശ്യമാണ്‌. അത്‌ ലഭിച്ചില്ലെങ്കില്‍ ഊര്‍ജ്ജരംഗത്ത്‌ ഇന്ത്യയുടെ നില അവതാളത്തിലാകുമെന്ന്‌ ഇടതുപക്ഷ സുഹൃത്തുക്കള്‍ മനസ്സിലാക്കണം.

ആണവ ഇന്ധനം കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ലഭ്യമാക്കണമെങ്കില്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുമായി കരാറില്‍ ഒപ്പുവയ്‌ക്കണം. കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ റഷ്യയും ഫ്രാന്‍സും ഇന്ധനം നല്‍കാതെയാകും.

ഇത്‌ രാജ്യത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്നതിന്‌ കാരണമാകും. ചൈനയടക്കം ആണവകരാറിനെ അംഗീകരിക്കുന്നുണ്ട്‌- അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കെ കരുണാകരനെ സന്ദര്‍ശിച്ച്‌ നവതിമംഗളങ്ങള്‍ നേര്‍ന്നശേഷം സംസാരിക്കുകയായിരുന്നു ആന്റണി. കൂടിക്കാഴ്‌ച ഇരുപത്‌ മിനിറ്റോളം നീണ്ടു. കോണ്‍ഗ്രസ്‌ സംഘടനാ കാര്യങ്ങളും ചര്‍ച്ചയില്‍ കടുന്നുവന്നിട്ടുണ്ടെന്നാണ്‌ സൂചന.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+