സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് :മന്ത്രി
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ജലവിതരണ മന്ത്രി എന്‍.കെ പ്രമേചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ച മഴയെക്കാള്‍ 65 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചിരിയ്‌ക്കുന്നത്. സംസ്ഥാനത്തുള്ള മഴ വെള്ള സംഭരണികളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്, മന്ത്രി പറഞ്ഞു.
ശുദ്ധജലക്ഷാമം പരിഹരിയ്‌ക്കുന്നതിനും ജലത്തിന്റെ പുനരുപയോഗം സാധ്യമാക്കുന്നതിനുമായി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നുണ്ട്.
കെട്ടിടത്തിന്റെ വലിപ്പം കണക്കാക്കി ജലം പുനരുപയോഗിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ജലവിതരണത്തിനായി സംസ്ഥാനത്ത് ഒട്ടേറെ ചെറുകിട പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications