സ്‌മാര്‍ട്ട് സിറ്റി പ്രദേശം: ബ്രിട്ടീഷ് കമ്പനിയ്‌ക്ക് മതിപ്പ്
കൊച്ചി: സ്‌മാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് കമ്പനിയായ മോഷലിന്റെ പ്രതിനിധികള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
പദ്ധതി പ്രദേശത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് കമ്പനി പ്രതിനിധികള്‍ പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്. പ്രദേശത്തെ ജല ലഭ്യത, കാറ്റ്, ഭൗമസവിശേഷതകള്‍ എന്നിവയാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
പ്രദേശത്ത് ഇപ്പോഴുള്ള വെള്ളക്കെട്ട് കെട്ടിട നിര്‍മാണത്തിന് തടസ്സമാകുമോയെന്ന് നേരത്ത ആശങ്കയുയര്‍ന്നെങ്കിലും അതെല്ലാം അതെ പടി നിലനിര്‍ത്തി പദ്ധതി നടപ്പാക്കാനാണ് കമ്പനി തീരുമാനിച്ചിരിയ്‌ക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്തെ നദികളും തോടുകളും മരങ്ങളുമൊന്നും നഷ്ടപ്പെടില്ലെന്നും ഇവര്‍ ഉറപ്പു നല്‌കിയിട്ടുണ്ട്. മോഷല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കണ്‍സള്‍ട്ടന്‍സിയുടെ കൊമേഴ്‌സ്യല്‍ മാനേജര്‍ ജേക്കബ് മാത്യുവും യൂട്ടിലിറ്റി എഞ്ചിനീയര്‍ ശബരിനാഥുമടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications