വിവാഹസദ്യക്കിടെ കൂട്ടത്തല്ല്, വധുവിന്റെ മുത്തശ്ശിയ്‌ക്ക് പരുക്ക്
കൊല്ലം: വിവാഹസദ്യയ്‌ക്കിടെ വരന്റയും വധുവിന്റെയും സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘട്ടനത്തിലും അക്രമത്തിലും കലാശിച്ചു. കൊല്ലം ഓയൂര്‍ എകെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്‌ച നടന്ന വിവാഹത്തിലാണ് കൂട്ടത്തല്ല് നടന്നത്.
സംഭവത്തില്‍ വധുവിന്റെ മുത്തശ്ശിയടക്കം മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ സംഘത്തിലുള്ള 11പേരെ പൊലീസ് കസ്റ്റഡിയിലെടത്തു.
വിവാഹഷേഷം 11.30തോടെ നടന്ന സദ്യയ്‌ക്കിടയിലുണ്ടായ വാക്കേറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഭക്ഷണഹാളിലേയ്‌ക്ക് ചിലര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇരുവിഭാഗക്കാരും കസേര ഉപയോഗിച്ച് പകരസ്‌പരം ആക്രമിച്ചു.
കസേരകൊണ്ട് വധുവിന്റെ മുത്തശ്ശിയുടെ തലയ്‌ക്ക് അടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമത്തില്‍ കസേരകളും മേശകളും ഓഡിറ്റോറിയത്തിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്.
സംഘട്ടനത്തിന് ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വരന്റെ ആള്‍ക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ വൈകീട്ടോടെ പൊലീസ് വിട്ടയച്ചു. അക്രമത്തില്‍ മൊത്തം 25000 രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.












Click it and Unblock the Notifications