സച്ചിനും പെപ്‌സിയും വഴി പിരിഞ്ഞു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായ സച്ചിനുമൊത്തുള്ള വര്‍ഷങ്ങള്‍ നീണ്ട ഇന്നിങ്‌സ് അവസാനിപ്പിയ്‌ക്കാന്‍ കോള ഭീമന്‍ പെപ്‌സി തീരുമാനിച്ചു.
രണ്ടു മാസം മുമ്പ് അവസാനിച്ച പരസ്യ കരാര്‍ പുതുക്കുമ്പോള്‍ പ്രതിഫലം കുറയ്‌ക്കണമെന്ന കമ്പനിയുടെ അഭ്യര്‍ഥന സച്ചിന്‍ നിരസിച്ചതാണ് താരവുമായി വേര്‍പിരിയാനുള്ള തീരുമാനത്തില്‍ പെപ്‌സിയെ കൊണ്ടെത്തിച്ചത്.
പരസ്യത്തിനും മറ്റ് പ്രമോഷന്‍ പരിപാടികള്‍ക്ക് പ്രതിഫലമായി വര്‍ഷം തോറും നാല് കോടി രൂപയാണ് സച്ചിന് പെപ്‌സിയില്‍ നിന്നും ലഭിച്ചു കൊണ്ടിരുന്നത്. പ്രതിഫലം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലെ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് വഴി സച്ചിനുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തില്‍ തങ്ങള്‍ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിയ്‌ക്കുകയായിരുന്നുവെന്ന് പെപ്‌സി കോ. ഇന്ത്യയുടെ ഒരു വക്താവ് പറഞ്ഞു.
അതെ സമയം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പ്രതിഫലം വന്‍ തോതില്‍ വര്‍ദ്ധിപ്പിയ്‌ക്കാന്‍ തീരുമാനിച്ചതാണ് പെപ്‌സി-സച്ചിന്‍ വേര്‍പിരിയലിനും പിന്നിലെന്നും വാര്‍ത്തകളുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈയിടെയായി കളിക്കളത്തില്‍ പ്രഭ മങ്ങിയ സച്ചിനു പകരം മറ്റു യുവതാരങ്ങളെ പരസ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതാണ് കൂടുതല്‍ നേട്ടമെന്ന കമ്പനിയുടെ തിരിച്ചറിവാണ് ഈ വേര്‍പിരിയലിനു പിന്നിലെന്നും പറയപ്പെടുന്നു.
സച്ചിനു പകരം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇപ്പോഴത്തെ തരംഗമായ ധോണിയെ ആ സ്ഥാനത്തേക്ക് പ്രതിഷ്‌ഠിയ്‌ക്കാനാണ് പെപ്‌സിയുടെ നീക്കം. പരസ്യ ഷൂട്ടിംഗിന് ഇപ്പോള്‍ തന്നെ സച്ചിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ധോണിയുടെ വാര്‍ഷിക കരാര്‍ തുക കുറവാണെന്നതും പെപ്‌സിയെ ധോണിയിലേക്ക് ആകര്‍ഷിയ്‌ക്കുന്നതിന് പിന്നിലുള്ള പ്രധാന ഘടകമാണ്.
അതെ സമയം 35 കാരനായ സച്ചിന്റെ വ്യക്തി പ്രഭാവത്തിന് യാതൊരു മങ്ങലേറ്റിട്ടില്ലെന്ന് പരസ്യ രംഗത്തെ പ്രഗല്‌ഭര്‍ ചൂണ്ടിക്കാട്ടുന്നു. സച്ചിന്‍ വലിയൊരു ക്രിക്കറ്റ് താരം മാത്രമല്ല, ഒരു ദേശീയ പ്രതീകം കൂടിയാണ് ആഡ് ഗുരുവും ജെനിസിസ് സിഇഒയുമായ പ്രഹ്ലാദ് കാക്കര്‍ പറയുന്നു.












Click it and Unblock the Notifications