ഇടതുപാര്‍ട്ടികള്‍ക്ക് ശകുനിയുടെ പാരമ്പര്യമാണെന്ന് ബിജെപി
ദില്ലി: ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് മഹാഭാരതത്തിലെ ശകുനിയുടെ പാരമ്പര്യമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കേന്ദ്രഭരണത്തിനെതിരെ പുറത്തിറക്കിയ കുറ്റപത്രത്തിലാണ് ബിജെപി ഇടത് പാര്‍ട്ടികളെ ശകുനികള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാറിന് എന്തെങ്കിലും ക്രഡിറ്റുണ്ടെങ്കില്‍ അതെല്ലാം സ്വന്തമാക്കുകയും വീഴ്‌ചകള്‍ യുപിഎയുടെ തലയില്‍ വച്ചുകെട്ടുകയുമാണ് ഇടത് ശൈലിയെന്ന് ബിജെപി കുറ്റപത്രത്തില്‍ ആരോപിച്ചു.
ജനവിധി കൂടാതെ നാലുവര്‍ഷം അധികാരത്തിന്റെ മധുരം അനുഭവിച്ച ഇടതുപക്ഷത്തിന് നിര്‍ണ്ണായക രാഷ്ട്രീയശക്തിയായി തുടരാനും കഴിഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയോ ഉത്തരവാദിത്തമോ ഇല്ലാതെ ഭരിക്കുന്ന സഖ്യത്തോടൊപ്പമായിരുന്നു അവര്‍.
മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന് ഇടതുപാര്‍ട്ടികളും ഉത്തരവാദികളാണ്. സര്‍ക്കാറിനെതിരെ കുരയ്‌ക്കുകയും കടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയം ചെയ്യുകയല്ലാതെ കോണ്‍ഗ്രസ് കണ്ണുരുട്ടിയാല്‍ വാലും ചുരുട്ടി മിണ്ടാതിരിക്കുന്ന രീതിയാണ് അവര്‍ സ്വീകരിച്ചത്- ബിജെപി കുറ്റപ്പെടുത്തി.
നേതാക്കളുടെ പേരില്‍ നിലവിലുള്ള സിബിഐ അന്വേഷണം അവസാനിപ്പിക്കാനാണ് സമാജ്‌വാദി പാര്‍ട്ടി യുപിഎ സര്‍ക്കാറിന് പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. വിലക്കയറ്റം പ്രധാനവിഷയമാക്കിയ കുറ്റപത്രത്തില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്തുള്ളതും നിലവിലുള്ളതുമായ വിലവിവരപ്പട്ടികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications