പുരി രഥയാത്രക്കിടെ ജപ്പാന്‍കാരികളെ അപമാനിച്ചു
ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്കിടെ ജനക്കൂട്ടം ജപ്പാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികളെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു.
രഥയാത്രകാണാനായി ജപ്പാനില്‍ നിന്നെത്തിയ 27 അംഗസംഘത്തിലെ അഞ്ചു സ്ത്രീകളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന രഥോത്സവത്തില്‍ പങ്കെടുക്കാനായി ജൂലൈ രണ്ടിനാണ് സംഘം പുരിയിലെത്തിയത്.
രഥവും അതിലിരിക്കുന്ന വിഗ്രഹങ്ങളും ശരിയ്‌ക്കും കാണുന്നതിനായി രഥയാത്രയ്‌ക്കിടെ ജനക്കൂട്ടത്തിന് നടുവിലൂടെ മറ്റൊരു ഭാഗത്തേയ്‌ക്ക് മാറുന്നതിനിടെ മുപ്പതോളം ആളുകളുള്ള ഒരു സംഘം ഇവരെ വളയുകയായിരുന്നുവത്രേ. ഇവര്‍ തിക്കും തിരക്കും ഉണ്ടാക്കുകയും സ്‌ത്രീകളുടെ ശരീരഭാഗങ്ങളില്‍ സ്‌പര്‍ശിക്കുകയും ചെയ്‌തു.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ സംഘം സ്‌ത്രീകളെ അക്രമിക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നുവത്രേ. ജനക്കൂട്ടം പിച്ചിപ്പറിയ്‌ക്കുകും മറ്റും ചെയ്‌തതിനെത്തുടര്‍ന്ന് സ്‌ത്രീകളില്‍ പലരുടെയും ദേഹത്ത് മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒരു സ്‌ത്രീയുടെ മേല്‍വസ്‌ത്രം അക്രമികളിലൊരാള്‍ വലിച്ച് കീറുകയും നെഞ്ചില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.
സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ കാമറ തുടങ്ങി പല വിലപിടിച്ച വസ്‌തുക്കളും അക്രമി സംഘം കൊള്ളയടിച്ചിട്ടുണ്ട്. തങ്ങള്‍ ഇതാദ്യമായാണ് രഥയാത്രകാണാന്‍ പുരിയിലെത്തുന്നതെന്നും ഇനി ഇന്ത്യയിലെ ഏതൊരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ തീരുമാനിയ്‌ക്കുമ്പോഴും വീണ്ടും ഒരിക്കല്‍ക്കൂടി ആലോചിക്കുമെന്നും ടൂറിസ്‌റ്റുകളില്‍ ഒരാള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ പൊലീസുകാരുടെ കണ്‍മുന്നില്‍വച്ചാണ് ഇത്രയും സംഭവങ്ങള്‍ നടന്നതെന്നും അവര്‍ എല്ലാം നോക്കിനില്‍ക്കുകയായിരുന്നുവെന്നും പിന്നെ പരാതി നല്‍കിയിട്ടെന്താണ് കാര്യമെന്നുമാണ് ഇവര്‍ ചോദിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications