ജമ്മു കാശ്‌മീര്‍ തിരഞ്ഞെടുപ്പിലേക്ക്
ശ്രീനഗര്‍: നിയമസഭയില്‍ വിശ്വാസവോട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് രാജിവെച്ചു.
കോണ്‍ഗ്രസ് നേതൃത്വം നല്‌കുന്ന സര്‍ക്കാര്‍ നിലം പൊത്തിയതോടെ സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അമര്‍നാഥ് ക്ഷേത്രഭൂമി വിവാദവുമായി ബന്ധപ്പെട്ട് പിഡിപി പിന്തുണ പിന്‍വലിച്ചതോടെ സഭയില്‍ ന്യൂനപക്ഷമായി ചുരുങ്ങിയ സര്‍ക്കാര്‍ തിങ്കളാഴ്‌ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചതിനു ശേഷം രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ താത്‌പര്യമില്ലാത്തതിനാല്‍ രാജിവെയ്‌ക്കുകയാണെന്ന് ഗുലാം നബി പ്രഖ്യാപിയ്‌ക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ എന്‍.എന്‍ വോറ അറിയിച്ചു. ബദല്‍ ഉണ്ടാകുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗുലാം നബിയോട് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ രൂപവത്‌ക്കരിയ്‌ക്കാനില്ലെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം വ്യക്തമാക്കിയ സ്ഥിതിയ്‌ക്ക് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം വരാന്‍ സാധ്യതയേറിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications