ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു
ദില്ലി: യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചു. പിന്തുണ പിന്‍വലിച്ചതായി അറിയിക്കുന്ന കത്ത് ബുധനാഴ്‌ച രാഷ്ട്രപതിയ്‌ക്ക് കൈമാറും.
സര്‍ക്കാറിനെ പിന്തുണയ്‌ക്കുന്ന നാല് ഇടതുപാര്‍ട്ടികളും ഇതുസംബന്ധിച്ച് രാഷ്ട്രപതിയ്‌ക്ക് വെവ്വേറെ കത്തുകള്‍ നല്‍കും. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയെ ഉടന്‍ സമീപിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിങ്കളാഴ്‌ച വ്യക്തമാക്കിയതോടെയാണ് പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്.
പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്‌താവനയായി കാണുന്നുവെന്നും പിന്തുണ പിന്‍വലിക്കാന്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
എകെജി ഭവനില്‍ ചൊവ്വാഴ്‌ച രാവിലെ ചേര്‍ന്നയോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി, എബി ബര്‍ദന്‍, ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പിന്തുണ പിന്‍വലിക്കുന്ന കാര്യം ഇടതുനേതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാഷ്ട്രപതി മുംബൈയിലായതുകൊണ്ടാണ് പിന്തുണ പിന്‍ലിച്ചതറിയിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്‌ച നല്‍കുന്നത്.
ആണവകരാര്‍ പ്രശ്‌നത്തില്‍ വിശദീകരണം നല്‍കുന്ന കത്ത് തിങ്കളാഴ്‌ച സര്‍ക്കാര്‍ ഇടത് നേതാക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ആണവോര്‍ജ ഏജന്‍സിയെ സമീപിക്കുന്നത് എപ്പോഴാണെന്ന ഇടതിന്റെ ചോദ്യത്തി്‌ന വ്യക്തമായ ഉത്തരം കത്തിലില്ലായിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications