കൗമാരക്കാര്‍ ചേര്‍ന്ന് ഗര്‍ഭിണിയെ പീഡിപ്പിച്ചുവെന്ന് പരാതി
മുംബൈ: ആറ് കൗമാരക്കാര്‍ചേര്‍ന്ന് ഗര്‍ഭിണിയെ പീഡിപ്പിച്ചതായി പരാതി. ബാന്ധൂപ്പിലെ സുഭാഷ് നഗര്‍ സ്വദേശിനിയാണ് വീട്ടില്‍ കടന്നുകയറിയ അയല്‍വാസികളായ യുവാക്കള്‍ ഭര്‍ത്താവിനെ ആക്രമിച്ചശേഷം തന്നെ പീഡിപ്പിച്ചതായി പരാതി നല്‍കിയിരിക്കുന്നത്.
വീടിന്റെ മുകള്‍ നിലയില്‍ നിന്നും ഈ സ്‌ത്രീ വെറ്റില ചവച്ച് തുപ്പിയപ്പോള്‍ യുവാക്കളുടെ ശരീരത്തില്‍ വീണിരുന്നു. ഇതിനെത്തുടര്‍ന്നാണത്രേ ഇവര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ പീഡിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്.
ഇവരുടെ പരാതിപ്രകാരം ആറു പേര്‍ക്കെതിരെ ബാന്ധൂപ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഘത്തില്‍ ഉണ്ടായിരുന്ന സൂരജ് ശങ്കര്‍(19), സന്തോഷ് പവാര്‍(20), ഷാനു ഗൗഡ (20) എന്നിവരെ പൊലീസ് തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്. സംഘത്തിലെ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവരെ ജുവനൈല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ആറുപേരില്‍ രണ്ടു പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇതിനിടെ ബാക്കി നാലുപേര്‍ ചേര്‍ന്ന് ഇവരുടെ ഭര്‍ത്താവിനെ മര്‍ദ്ദിയ്‌ക്കുകയും മുറിയില്‍ കെട്ടിയിടുകയും ചെയ്‌തുവത്രേ.
ഞായറാഴ്‌ച വൈകീട്ട് യുവതി ടിവി കാണുന്നതിനിടെ മുകളിലത്തെ ജനലരികില്‍ നിന്നും താഴേയ്‌ക്ക് മുറുക്കാന്‍ തുപ്പുകയും ഇത് തങ്ങളുടെ മേല്‍ വീണുവെന്നും തുടര്‍ന്ന് യുവതിയെ ചീത്തവിളിച്ചപ്പോള്‍ യുവതിയും ഭഭര്‍ത്താവും കൂടി തങ്ങളെ ശകാരിച്ചു ഇതാണ് തങ്ങളെ പ്രകോപിതരാക്കിയതെന്നുമാണ് യുവാക്കള്‍ പറയുന്നത്.
സംഭവത്തിന് ദൃക്‌സാക്ഷിയായ ഇവരുടെ ഒരു അല്‍ക്കാരന്‍ യുവാക്കള്‍ സ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും ഭര്‍ത്താവിനെ മര്‍ദ്ദിയ്‌ക്കുകയും യുവതിയെ അപമാനിക്കുകയും ചെയ്‌തുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications