ടിക്കറ്റില്ലാത്തതിന് യുവതിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടു കൊന്നു
കാണ്‍പൂര്‍: ടിക്കറ്റില്ലാതെ യാത്ര ചെയ്‌തതിന് തീവണ്ടിയില്‍ നിന്നും തള്ളിയിട്ട യുവതി ട്രാക്കില്‍ വീണു മരിച്ചു.
ദില്ലി-ശതാബ്ദി എക്‌സ്‌പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന 35 വയസ് പ്രായം തോന്നിയ്‌ക്കുന്ന യുവതിയെയാണ് തീവണ്ടിയിലെ കാറ്ററിങ് ജീവനക്കാരും ടിക്കറ്റ് പരിശോധകരും ചേര്‍ന്ന് തള്ളിയിട്ടത്.
പാന്‍കി-ഭാവ്‌പൂര്‍ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. യുവതിയുടെ പക്കല്‍ ടിക്കറ്റില്ലാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അപകടത്തില്‍ കലാശിച്ചത്.
തീവണ്ടിയുടെ വാതിലിനടുത്തു വെച്ച് രണ്ട് മൂന്ന് പുരുഷന്‍മാരും സ്‌ത്രീയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇവരിലൊരാള്‍ സ്‌ത്രീയെ മര്‍ദ്ദിച്ചതിനു ശേഷം പുറത്തേക്കു തള്ളിയിട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കൊല്ലപ്പെട്ട സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ പക്കല്‍ നിന്നും രണ്ട് ഫോണ്‍ നമ്പറുകള്‍ കണ്ടെടുത്തെങ്കിലും ഇവ ഇപ്പോള്‍ നിലവിലില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications