അനാശാസ്യം: കോള്‍സെന്റര്‍ ജീവനക്കാരിയും സംഘവും പിടിയില്‍
കൊല്ലം: അപ്പാര്‍ട്‌മെന്റില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയ കോള്‍ സെന്റര്‍ ജീവനക്കാരിയെയും സുഹൃത്തുക്കളായ യുവാക്കളെയും പൊലീസ് അറസ്റ്റുചെയ്‌തു.
എറണാകുളം മരട് തോമസ്‌പുരം താഴമണ്‍ വീട്ടില്‍ ഷെറി(27), ഏലംകുളം മാതാനഗര്‍ അഞ്ഞിലിപറമ്പില്‍ വീട്ടില്‍ കോളിന്‍സ്(26), കടവന്ത്ര കുമാരനാശാന്‍ നഗറില്‍ ജോഹന്‍ ജേക്കബ്(20), തോപ്പുംപടി ട്രീസ കോട്ടേജില്‍ ലിയോണ ടെറിന്‍ ലൂയിസ്(17) എന്നിവരാണ് പിടിയിലായത്.
കൊല്ലം തങ്കശേരിയിലെ റിസോര്‍ട്ടിലുള്ള അപ്പാര്‍ട്‌മെന്റില്‍ നിന്നും ഞായറാഴ്‌ച അര്‍ദ്ധരാത്രിയോടെയാണ് സംഘം പിടിയിലായത്. സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറായ ഷെറി വാടകയ്‌ക്കെടുത്ത അപാര്‍ട്‌മെന്റിലാണ് യുവാക്കള്‍ പെണ്‍കുട്ടിയുമായി എത്തിയത്.
സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് എസ്‌ഐ തങ്കരാജും സംഘവും സ്ഥലത്തെത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മുറിയില്‍ നിന്നും വിദേശമദ്യം, ലാപ്‌ടോപ്, അശ്ലീല ചിത്രങ്ങളുടെ സിഡികള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെ രാത്രിതന്നെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി പിന്നീട് ഇവരെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications