പിതാവ് മകളെ പീഡിപ്പിച്ച് പലര്‍ക്കായി കാഴ്‌ചവച്ചു
കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ച് പലര്‍ക്കായി കാഴ്‌ചവച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആയിപ്പുഴ സ്വദേശി ഹാരിസാണ് പിടിയിലായത്.
പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിപ്രകാരമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പത്താംക്ലാസുകാരിയായ തന്നെ പിതാവ് നിരന്തരമായി പീഡിപ്പിച്ചശേഷം പറശ്ശിനിക്കാവിലും മംഗലാപുരത്തുമായി പലര്‍ക്കും കാഴ്‌ചവച്ച് പണം വാങ്ങിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട.
പത്തോളം പേരെ പ്രതിചേര്‍ത്ത് മട്ടന്നൂര്‍ പൊലീസ് ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്‌ച മകളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിയില്‍ വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സംഭവം അയല്‍വാസികളും അറിഞ്ഞു.
പെണ്‍കുട്ടിയെ കൊണ്ടുപോകാനായി സ്ഥിരമായി വാഹനം വരാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഹാരിസിനെ പൊലീസ് ചോദ്യം ചെയ്‌ത് വരുകയാണ്. ഇയാളുടെ മൊബൈലില്‍ വന്ന ഫോണ്‍നമ്പരുകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications