ഒളിമ്പിക്‌സ്: കറന്‍സിയില്‍ നിന്നും മാവോ പുറത്ത്
ബെയ്‌ജിങ്: ഒരു ദശകത്തിനിടെ ആദ്യമായികമ്മ്യൂണിസ്റ്റ് ചൈനയുടെ വിപ്ലവചാര്യന്‍ മാവോ സേ തൂങ്ങിന്റെ ചിത്രമില്ലാതെ ചൈനീസ് കറന്‍സി പുറത്തിറങ്ങുന്നു.
പുതുതായി പുറത്തിറക്കുന്ന 10 യുവാന്‍ നോട്ടുകളില്‍ ആധുനിക ചൈനയുടെ അഭിമാനമായ ഒളിമ്പിക്‌സ് സ്റ്റേഡിയമാണ് മാവോയുടെ ചിത്രത്തെ പുറന്തള്ളിയിരിക്കുന്നത്.
60 ലക്ഷം പുതിയ കറന്‍സി നോട്ടുകളാണ് ചൈന സെന്‍ട്രല്‍ ബാങ്ക് ഇത്തരത്തില്‍ പുറത്തിറക്കുന്നത്. അതെ സമയം നിലവിലുള്ള മാവോ ചിത്രങ്ങളുള്ള കറന്‍സികള്‍ തുടരുമെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ചൈനയിലെ എല്ലാ നോട്ടുകളിലും മാവോയുടെ സാന്നിധ്യമുണ്ട്. കള്ളനോട്ടിന്റെ വ്യാപനം തടയാന്‍ 1999 മുതല്‌ക്കാണ് ചൈനീസ് സര്‍ക്കാര്‍ മവോയുടെ ചിത്രം നോട്ടുകളില്‍ വ്യാപകമായി ആലേഖനം ചെയ്യാനാരംഭിച്ചത്.
മാവോയുടെ ഭരണകാലമായ 1949-76 കാലഘട്ടത്തില്‍ നോട്ടുകളില്‍ തൊഴിലാളികളുടെയും കൃഷിക്കാരുടെയും ആധുനീകരണത്തിന്റെ ചിഹ്നങ്ങളായിരുന്ന വാഹനങ്ങളുടെയും വിമാനങ്ങളുടെയുമൊക്കെ ചിത്രങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications