Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി പോകുമെന്ന്‌ ഭയന്ന്‌ അവധിയെടുക്കാത്തവര്‍

ലണ്ടന്‍: എവിടെയെങ്കിലും ഒരു അവധിയ്‌ക്ക്‌‌ ചാന്‍സുണ്ടോയെന്ന്‌ നോക്കി നടക്കുന്ന നമുക്ക് ഇക്കഥകേട്ടാല്‍ ആശ്ചര്യം തോന്നിയേയ്‌ക്കും. അനുവദിച്ചു കിട്ടിയിരിക്കുന്ന അവധി ദിവസങ്ങളില്‍പ്പോലും ഓഫീസിലെത്തി ജോലിചെയ്യാന്‍ ആരെങ്കിലും തയ്യാറാകുമോ?

എന്നാല്‍ ബ്രിട്ടനിലെ ചില ഓഫീസുകളിലെ സ്ഥിതി വിചിത്രമാണ്‌. ഇവിടെ ജോലി നഷ്ടപ്പെട്ടാലോയെന്ന്‌ ഭയന്ന്‌ ജീവനക്കാര്‍ പൊതുഅവധിദിവസങ്ങളില്‍പ്പോലും അവധിയെടുക്കാതെ ഓഫീസിലെത്തി ജോലിയില്‍ മുഴുകുകയാണത്രേ.

തൊഴിലിന്റെ സുരക്ഷയില്‍ ഭയമുള്ള നാലു ജീവനക്കാരില്‍ ഒരാള്‍ എന്നപേരില്‍ വര്‍ഷത്തില്‍ അനുവദിച്ച്‌ കിട്ടുന്ന അവധിദിനങ്ങളില്‍പ്പോലും ഓഫീസുകളിലെത്തുന്നുവെന്നാണ്‌ ഈയിടെ ഇവിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.

എന്നാല്‍ ഇത്തരത്തില്‍ അവധിയെടുക്കാതെ വിനോദങ്ങളിലേര്‍പ്പെടാതെ തുടര്‍ച്ചയായി ജോലിചെയ്യുന്നത്‌ ഉല്‍പാദനക്ഷമതയെ കുറിയ്‌ക്കുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനിലെ ചാര്‍ട്ടേഡ്‌ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ ഇതുസംബന്ധിച്ച്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌.

പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 37ശതമാനം ജീവനക്കാരും( സ്വകാര്യ കമ്പനികളിലെ) തങ്ങള്‍ പൊതുഅവധിദിനങ്ങളില്‍പ്പോലും ജോലിചെയ്യുന്നുണ്ടെന്നാണ്‌ വെളിപ്പെടുത്തിയത്‌. എന്നാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന വളരെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍മാത്രമേ ജീവനക്കാര്‍ ഇടവേളകള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പ്രതികരിച്ചുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+