അദ്വാനി ദേശീയപതാകയെ അപമാനിച്ചുവെന്ന് പരാതി
ഭോപാല്‍: പുസ്‌കത്തിന്റെ പുറം ചട്ടയില്‍ ദേശീയപതാക ചിത്രീകരിച്ചതിലൂടെ ദേശീയപതാകയെ ബിജെപി നേതാവായ എല്‍ കെ അദ്വാനി അപമാനിച്ചുവെന്ന് പരാതി.
അദ്വാനി രചിച്ച 'എന്റെ രാജ്യം എന്റെ ജീവിതം' എന്ന പുസ്‌തകത്തിന്റെ ഹിന്ദി പതിപ്പിന്റെ പുറം ചട്ടയില്‍ ദേശീയപതാകയുടെ ചിത്രം അച്ചടിച്ചിട്ടുണ്ടെന്നും ഇത് ദേശീയപതാകയോടുള്ള അനാദരവാണെന്നുമാണ് ഹര്‍ജിക്കാന്റെ വാദം.
ഷാഹിദുള്‍ റഹ്മാനു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകനായ രാജ്‌കുമാര്‍ പാണ്ഡെയാണ് ഭോപാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അജയ് ശ്രീവാസ്‌തവയ്‌ക്കു മുന്നില്‍ കേസ് ഫയല്‍ ചെയ്‌തത്.
പുസ്‌തകത്തിന്റെ പ്രചരണാര്‍ഥം പുസ്‌തകത്തിന്റെ പുറം ചട്ട നിരത്തുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കുന്നതും കുറ്റകരണമാണെന്നും ഹര്‍ജിയിലുണ്ട്.
ദേശീയ പതാകയെ വാണിജ്യപരമായ കാര്യത്തിന് ഉപയോഗിക്കുന്നതും അലങ്കരിയ്‌ക്കാന്‍ ഉപയോഗിക്കുന്നതും അതിന് മുകളില്‍ എന്തെങ്കിലും എഴുതി ചേര്‍ക്കുന്നതും കുറ്റകരമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications