ഇടത് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു
ദില്ലി: യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുന്ന കത്ത് ഇടത് നേതാക്കള്‍ രാഷ്ട്രപതിയ്‌ക്ക് കൈമാറി.
രണ്ട് കത്തുകളാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിഭാ പാട്ടീലിന് കൈമാറിയത്. പിന്തുണ പിന്‍വലിച്ച കാര്യം വ്യക്തമാക്കുന്ന കത്താണ് ആദ്യത്തേത്. കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്നാവശ്യപ്പെടുന്ന കത്താണ് രണ്ടാമത്തെത്.
കാരാട്ടിനെ കൂടാതെ സിപിഐ ദേശീയ സെക്രട്ടറി എ.ബി ബര്‍ദന്‍, ടി.ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ഇതിനിടെ ആണവക്കാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കില്ലെന്ന് എംഡിഎംകെ നേതാവ് വൈകോ പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പാര്‍ട്ടിയുടെ നാല് എംപിമാര്‍ക്കും വിപ്പ് നല്‌കിയെന്ന് വൈകോ ഒരു ടെവിഷന്‍ ചാനലിനോട് പറഞ്ഞു.
ഭൂരിപക്ഷം തികയ്‌ക്കാന്‍ നെട്ടോട്ടമോടുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വൈകോയുടെ പ്രഖ്യാപനം. പിന്തുണ പ്രതീക്ഷിച്ചിരുന്ന ചെറുകക്ഷികളിലൊന്ന് എംഡിഎംകെയായിരുന്നു.
മൂന്ന് എംപിമാര്‍ വീതമുള്ള തെലുങ്കാന രാഷ്ട്രീയ സമിതി, രാഷ്ട്രീയ ലോക്‌ദള്‍, ജനതാദള്‍ സെക്കുലര്‍ എന്നീ കക്ഷികളിലാണ് ഇനി കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ചെറുകക്ഷികളുടെ പിന്തുണയ്‌ക്ക് പകരമായി കോണ്‍ഗ്രസ് വന്‍വില കൊടുക്കേണ്ടതായി വരും.
ഇതിനിടെ സമാജ് വാദി പാര്‍ട്ടിയിലെ ഒരു വിഭാഗം എംപിമാര്‍ വിപ്പ് ലംഘിയ്‌ക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ തീരുമാനം യുപിഎ സര്‍ക്കാരിന്റെ നിലനില്‌പ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications