ആണവക്കരാര്‍: സമാജ്‌വാദി പാര്‍ട്ടിയില്‍ വിള്ളല്‍
ദില്ലി: ആണവക്കരാര്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയ്‌ക്കുള്ളില്‍ വിള്ളല്‍.
സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിയ്‌ക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും 10 എംപിമാര്‍ വിട്ടു നിന്നതാണ് കോണ്‍ഗ്രസിനും എസ്‌പിയ്‌ക്കും ആശങ്കയ്‌ക്കിടയാക്കയിരിക്കുന്നത്.
ലോക്‌സഭയില്‍ 39 എംപിമാരുടെ അംഗബലമുള്ള സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചാല്‍ തന്നെയും കേവല ഭൂരിപക്ഷത്തിന് തികയില്ലെന്നരിയ്‌ക്കെ എസ്‌പിയ്‌ക്കുള്ളിലുണ്ടായിരിക്കുന്ന വിള്ളല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടയ്‌ക്കുമെന്ന് ഉറപ്പാണ്.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ മായാവതിയുടെ ബിഎസ്‌പി ആണവക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരാണെന്ന ആശങ്ക പ്രചരിപ്പിച്ച് സമാജ് വാദി പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നീക്കം നടത്തിക്കൊണ്ടിരിയ്‌ക്കുകയാണ്. ഇതാണ് എംപിമാര്‍ യോഗത്തില്‍ നിന്നും വിട്ടു നില്‌ക്കാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.
മുസാഫിറില്‍ നിന്നുള്ള എംപിയായ മുനാവര്‍ ഹുസൈന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
പന്ത്രണ്ടോളം എംപിമാര്‍ വിപ്പ് ലംഘിച്ച് സഭയില്‍ ആണവക്കരാറിനെ എതിര്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
അതെ സമയം പാര്‍ട്ടിയില്‍ വിള്ളലുകളില്ലെന്നും സര്‍ക്കാരിനനുകൂലമായി എല്ലാ എംപിമാരും വോട്ട് ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് അവകാശപ്പെട്ടു. ചൊവ്വാഴ്‌ച നടന്ന യോഗത്തില്‍ എല്ലാ മുസ്ലീം എംപിമാരും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications