ആണവക്കരാര്‍: ലീഗ് നിലപാട് വ്യാഴാഴ്‌ച
മലപ്പുറം: ആണവക്കരാര്‍ സംബന്ധിച്ച മുസ്ലീം ലീഗ് നിലപാട് വ്യാഴാഴ്‌ച പ്രഖ്യാപിയ്‌ക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് പാണക്കാട്ട് ചേരുന്ന ദേശീയ സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അമേരിക്കയുമായുള്ള കരാറില്‍ പാര്‍ട്ടിയ്‌ക്ക് ആശങ്കളുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്‌തിരുന്നു. അന്നെടുത്ത നിലപാടാണ് ഇപ്പോഴുമുള്ളത്.
അതെ സമയം ഇടതുപക്ഷത്തെ പോലെ ഉത്തരവാദിത്തമില്ലാതെ പെരുമാറാന്‍ ലീഗിന് കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിയ്‌ക്കുന്നത്.
ബിജെപി അധികാരത്തില്‍ വരാതിരിയ്‌ക്കുന്നത് തടയുകയാണ് ലീഗിന്റെ പ്രഥമലക്ഷ്യം. ഇതിനനുസരിച്ചായുള്ള നിലപാടായിരിക്കും പാര്‍ട്ടി കൈക്കൊള്ളുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications