Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനൊപ്പമുള്ളവരുടെ സ്ഥാനമാനങ്ങളില്‍ തീരുമാനമായി

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ്‌ കെ കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയവര്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായി.

എന്‍ പീതാംബരക്കുറുപ്പിനെ കെപിസിസി വൈസ്‌ പ്രസിഡന്റായും എന്‍. വേണുഗോപാല്‍, കോടോത്ത്‌ ഗോവിന്ദന്‍ നായര്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ജോസി സെബാസ്‌റ്റിയനെ ജോയിന്റ്‌ സെക്രട്ടറിയായും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

കെപിസിസി നിര്‍വാഹക സമതിയിലേയ്‌ക്ക്‌ എട്ടുപേരെയും എഐസിസി അംഗങ്ങളായി അഞ്ചുപേരെയും നിയമിച്ചു. ടി.വി ചന്ദ്രമോഹന്‍, എം.വി മാണി, കെ.കെ എബ്രഹാം, കരുണാകരന്‍ പിള്ള, സിപി മാത്യം, കുഞ്ഞുകൃഷ്‌ണന്‍ നായര്‍, ഇബ്രാഹിം കുട്ടി കല്ലാര്‍, സരസമ്മ ബി നായര്‍ എന്നിവരാണ്‌ കെപിസിസി നിര്‍വാഹകസമിതിയംഗങ്ങള്‍.

കൊടുമണ്‍ ഗോപിനാഥന്‍ നായര്‍, എം.ആര്‍ രഘുചന്ദ്രപാല്‍, എം.ടി പത്മ, ഡേവിഡ്‌ പിന്‍ഹിറോ, എന്‍.കെ.എ ലത്തീഫ്‌ എന്നിവരാണ്‌ എഐസിസിയിലേയ്‌ക്ക്‌ നിയമിക്കപ്പെട്ടവര്‍.

കരുണാകരന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ ഡിസിസി പ്രസിഡന്റ്‌ പദവികള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ അടുത്തുതന്നെ തീരുമാനമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. മൂന്നു ഡിസിസികള്‍ കരുണാകരന്‌ ലഭിച്ചേയ്‌ക്കുമെന്നാണ്‌ സൂചന.

തൃപ്‌തനല്ലെന്ന്‌ കരുണാകരന്‍

തനിയ്‌ക്കൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക മടങ്ങിവന്നവര്‍ക്ക്‌ നല്‍കിയിരിക്കുന്ന സ്ഥാനമാനങ്ങളില്‍ തൃപ്‌തനല്ലെന്ന്‌ കരുണാകരന്‍ വ്യക്തിമാക്കി. എഐസിസി പ്രഖ്യാപിച്ച പട്ടിക അപൂര്‍ണ്ണമാണ്‌. ഇവിടെനിന്നുള്ള എതിര്‍പ്പും ലിസ്റ്റ്‌ അപൂര്‍ണമാകാന്‍ ഇടയാക്കിട്ടുണ്ടാകും.- അദ്ദേഹം പറഞ്ഞു.

പട്ടികയില്‍ തനിക്കുള്ള അതൃപ്‌തി സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും അത്‌ പരിഹരിക്കപ്പെടുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചിലര്‍ക്ക്‌ ഡിസിസി സാരഥ്യം ലഭിക്കാത്തതിലാണ്‌ കരുണാകരന്‍ അതൃപ്‌തി. തിരുവനന്തപുരം, തൃശൂര്‍ ഡിസിസി അധ്യക്ഷസ്ഥാനം അനുവദിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചിട്ട്‌ ഏറെനാളാകാത്തതിനാല്‍ അവരെ മാറ്റാന്‍ നേതൃത്വം തയ്യാറായില്ല.

ഇതേസമയം കരുണാകരനൊപ്പം പോകാതെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നവര്‍ക്ക്‌ ഒരു സ്ഥാനവും നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്‌. അദ്ദേഹത്തിനൊപ്പം പോയി നേരത്തേ മടങ്ങിയെത്തിയവര്‍ക്കും സ്ഥാമാനങ്ങളൊന്നും ലഭിച്ചില്ലെന്ന്‌ പരാതിയുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+