ലാലു കവിത യുട്യൂബില്‍ വന്‍ ഹിറ്റ്
ലണ്ടന്‍: ഇന്ത്യന്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് യുട്യൂബിലും ഹിറ്റാകുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ റെയില്‍വെ ബഡ്‌ജറ്റ് അവതരണത്തിനിടെ ലാലു ഒരു ഹിന്ദി കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്‌ത് ചൊല്ലിയ രംഗമാണ് യുട്യൂബില്‍ വന്‍ ഹിറ്റായി മാറിയിട്ടുള്ളത്.
തന്റെ കീഴില്‍ റെയില്‍വെ കൈവരിച്ച നേട്ടങ്ങള്‍ പ്രതിപാദിയ്‌ക്കുന്ന ഹിന്ദി കവിതയായിരുന്നു ലാലു ലോക്‌സഭയില്‍ ചൊല്ലിയത്. ഫെബ്രുവരി 26ന് യുട്യൂബില്‍ പോസ്‌റ്റ് ചെയ്‌ത ഈ വീഡിയോ ഇതിനകം ലോകമൊട്ടാകെ 3.5 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു
ഹിന്ദിയില്‍ പദ്യം ചൊല്ലുന്നതിനിടെ സഭയിലുണ്ടായിരുന്ന എംപിമാര്‍ അത് തടസ്സപ്പെടുത്തുകയും പദ്യം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും ആവശ്യപ്പെടുന്ന രംഗങ്ങള്‍ ഈ വീഡിയോയിലുണ്ട്.
എംപിമാരുടെ ആവശ്യപ്രകാരം താന്‍ ഇപ്പോള്‍ തന്നെ സ്വയം കവിത തര്‍ജ്ജമ ചെയ്‌ത് പാടാമെന്ന് ലാലു സമ്മതിച്ചു. തുടര്‍ന്ന് മറ്റാര്‍ക്കും അനുകരിയ്‌ക്കാനാവാത്ത ലാലു സ്റ്റെല്‍ സഭയില്‍ ചിരിയുയര്‍ത്തുന്ന രംഗങ്ങളാണ് വീഡിയോ കാണുന്നവരെ രസിപ്പിയ്‌ക്കുന്നത്.
ലാലുവിന്റെ ഇംഗ്ലീഷ് പരിഭാഷ കേട്ട് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചിരിയടക്കാന്‍ പെടുന്ന പാടും ഈ വീഡിയോയിലുണ്ട്.












Click it and Unblock the Notifications