മന്‍മോഹനും ബുഷും കൂടിക്കാഴ്‌ച നടത്തി
സപ്പോറോ(ജപ്പാന്‍): ജി-എട്ട് സമ്മേളനത്തില്‍ പങ്കെടുക്കാനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി കൂടിക്കാഴ്‌ച നടത്തി.
വിന്‍ഡോസര്‍ ടോയ ഹോട്ടലില്‍ പ്രാദേശിക സമയം രാവിലെ 7.40നായിരുന്നു 50 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ച. പ്രശ്‌നങ്ങളെ നേരിടന്നതിനായി ഇന്ത്യയും അമേരിക്കയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കൂടിക്കാഴ്‌ചയ്‌ക്കുശേഷം മന്‍മോഹന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ആണവകരാര്‍ ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് ജോര്‍ജ് ബുഷ് അഭിപ്രായപ്പെട്ടു. ഒപ്പം മന്‍മോഹന്റെ നേതൃത്വത്തെ ബുഷ് പ്രശംസിക്കുകയും ചെയ്‌തു. കാരാറുമായി മുന്നോട്ടുപോകണമന്നതാണ് ജനങ്ങളുടെ ആവശ്യമെന്ന് മന്‍മോഹന്‍ ബുഷിനെ അറിയിച്ചു.
റഷ്യ, ജപ്പാന്‍, കാനഡ, ആസ്‌ത്രിലയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായും മന്‍മോഹന്‍ സിങ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications