Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലയിലെന്ന പോലെ വില്‌പനയിലും നാനോ വ്യത്യസ്‌തന്‍

കൊല്‍ക്കത്ത: വിലയിലെന്ന പോലെ നാനോയുടെ വില്‌പനയിലും വ്യത്യസ്‌ത സൃഷ്ടിയ്‌ക്കാന്‍ ടാറ്റ ഒരുങ്ങുന്നു. ഒക്ടോബറില്‍ വിപണിയിലെത്തുന്ന നാനോയ്‌ക്ക്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌ ഏര്‍പ്പെടുത്താനാണ്‌ ടാറ്റയുടെ നീക്കം.

നാനോ കാറിന്‌ പുതുതായി ഡീലര്‍ഷിപ്പ്‌ നല്‌കാനായി ടാറ്റ ഉടനെങ്ങും ഉദ്ദേശിയ്‌ക്കുന്നില്ലെന്നാണ്‌ കമ്പനിവൃത്തങ്ങളില്‍ നിന്നുള്ള സൂചന. അതെ സമയം നാനോയെ വിപണിയിലെത്തിയ്‌ക്കാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ടാറ്റയുടെ രാജ്യത്തൊട്ടാകെയുള്ള 190 ഡീലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‌കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.

പ്രമുഖ ഇ-കൊമേഴ്‌സ്‌ പോര്‍ട്ടലായ എംജംഗ്‌ഷന്‍ സര്‍വീസിന്റെ ഓട്ടോജംഗ്ഷനിലൂടെ ബുക്കിങ്‌ നടത്താനാണ്‌ കമ്പനി അധികൃതരുടെ ഉദ്ദേശിയ്ക്കുന്നത്. നാനോയുടെ വില്‌പനയ്‌ക്ക്‌ മാത്രായി ടാറ്റ ഒരു വെബ്‌സൈറ്റ്‌ ആരംഭിയ്‌ക്കാനും സാധ്യതയുണ്ട്‌.

എന്നാല്‍ ഈ വാര്‍ത്ത ഒരു കമ്പനി വക്താവ്‌ നിഷേധിച്ചു. നാനോയുടെ വിതരണ രീതിയെക്കുറിച്ച്‌ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും കമ്പനിയുടെ നിലവിലുള്ള സംവിധാനം തന്നെയായിരിക്കും ഇതിന്‌ വേണ്ടി ഉപയോഗിക്കുകയെന്നും അദ്ദേഹം പറയുന്നു.

ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഒരു ലക്ഷം വില വരുന്ന നാനോയുടെ വിതരണ ചെലവില്‍ വന്‍ കുറവ്‌ വരുത്താമെന്നതാണ്‌ കമ്പനിയെ ഈ വഴിയിലേക്ക്‌ ആകര്‍ഷിയ്‌ക്കുന്നത്‌. ഓണ്‍ലൈന്‍ ബുക്കിംഗിനു ശേഷം ഇത്‌ സംബന്ധിച്ച വിവരം കമ്പനി തങ്ങളുടെ ഡീലര്‍മാര്‍ക്കു കൈമാറും.

ഇതിലൂടെ ഉപഭോക്താവിന്‌ ഏറ്റവുമടുത്തുള്ള ഡീലറില്‍ നിന്നും കാര്‍ സ്വീകരിയ്‌ക്കാന്‍ കഴിയുന്ന സംവിധാനമാണ്‌ ടാറ്റ ഒരുക്കാന്‍ ശ്രമിയ്‌ക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകളിലുള്ളത്‌. ഒക്ടോബറില്‍ നാനോ നിരത്തിലെത്തിയ്‌ക്കുമെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനമെങ്കിലും അതിനും ഒരു മാസം മുമ്പേ വാഹനം പുറത്തിറങ്ങുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+