Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ സുരക്ഷ കരാറിന്റെ കരട്‌ സര്‍ക്കാര്‍ പുറത്തുവിട്ടു

ദില്ലി: അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി ഉണ്ടാക്കിയ സുരക്ഷാ മാനദണ്ഡ കാറിന്റെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ആണവ ഇന്ധനശേഖരമുണ്ടാക്കുന്നതിന്‌ ഇന്ത്യയ്‌ക്ക്‌ അന്താരാഷ്ട്ര വിപണിയെ സമീപിക്കാനുള്ള അനുവാദം നല്‍കുന്നതാണ്‌ കാരാര്‍.

ഇന്ത്യയുടെ സൈനിക, ആണവ റിയാക്ടറുകള്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ സുരക്ഷാ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സൈനികം സൈനികേതരം എന്നിങ്ങനെ രണ്ടായി തിരിച്ച്‌ ആണവ ഇന്ധനം ഉപയോഗിക്കാമെന്ന്‌ കരാറില്‍ വ്യവസ്ഥചെയ്യുന്നു.

ആണവനിലയങ്ങളുടെ പ്രവര്‍ത്തനം ആണവോര്‍ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‌ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളായ എല്ലാ രാഷ്ട്രങ്ങളുടെയും സഹകരണം ഇവയ്‌ക്കുണ്ടാവും.

സുരക്ഷാ മനദണ്ഡങ്ങള്‍ക്ക്‌ വിധേയമായി ലഭിക്കുന്ന ആണവ ഇന്ധനം ആണവായുധങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കരുത്‌. സമാധാന ആവശ്യങ്ങള്‍ക്കുമാത്രമേ ഈ ഇന്ധനം ഉപയോഗിക്കാവൂ.

വിദേശ ഏജന്‍സികളില്‍ നിന്നുള്ള ഇന്ധന ലഭ്യതയില്‍ തടസ്സമുണ്ടാകുന്ന പക്ഷം ഇന്ത്യയ്‌ക്ക്‌ റിയാക്ടറുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ ഉചിതമായ നടപടി സ്വീകരിക്കാമെന്നും കരട്‌ രേഖയില്‍ പറയുന്നു. 25 താളുകളുള്ള കരാര്‍ രേഖ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ്‌ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+