Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചുവെന്ന്‌ കാരാട്ട്‌

Prakash Karatദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ രാജ്യത്തെ വഞ്ചിച്ചുവെന്ന്‌ ഇടത്‌ പാര്‍ട്ടികള്‍. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷും, മന്‍മോഹന്‍ സിങും ആണവകരാര്‍ സംബന്ധിച്ച്‌ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ വിശ്വാസവോട്ട്‌ നേടിയശേഷം മാത്രമേ ഐഎഇഎയെ സമീപിക്കുകയുള്ളവെന്ന പ്രഖ്യാപനത്തിന്‌ വിരുദ്ധമായിട്ടാണ്‌ സര്‍ക്കാര്‍ കരാറുമായി ഐഎഇഎയെ സമീപിച്ചത്‌. രാജ്യത്തിന്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചു. പ്രണബ്‌ മുഖര്‍ജിയുടെ സത്യസന്ധതയില്‍ വിശ്വാസമില്ല. സര്‍ക്കാര്‍ ചെയ്യുന്നതും പറയുന്നതുമായി പരസ്‌പര ബന്ധമില്ല. - കാരാട്ട്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

കരാര്‍ രേഖ ഇന്ത്യയില്‍ പുറത്തിറക്കുന്നതിന്‌ മുമ്പ്‌ അമേരിക്കന്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചത്‌ രാജ്യത്തിന്‌ നാണക്കേടാണ്‌. എല്ലാ രേഖകളും അമേരിക്കയില്‍ നിന്നും കിട്ടേണ്ട ഗതികേടാണ്‌ രാജ്യത്തിന്. ആണവോര്‍ജ്‌ ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കിയതിനെക്കുറിച്ച്‌ പ്രധാനമന്ത്രി മറുപടി നല്‍കണം.

കരാറുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിനെ അനുവദിക്കില്ല. ഇതിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടുന്ന സമയത്ത്‌ സമാന ചിന്താഗതിയുള്ളവരുമായി ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കും.

കരാറിനെതിരെ എങ്ങനെ സമരം ചെയ്യണമെന്ന് ഇടതുപാര്‍ട്ടികള്‍ക്ക് അറിയാം. കാരാര്‍ പ്രാബല്യത്തിലാക്കാന്‍ കഴിയാത്തരാഷ്ട്രീയ സാഹചര്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കും- അദ്ദേഹം വ്യക്തമാക്കി.

ആണവകരാര്‍ സംബന്ധിച്ച്‌ ഇടതുപക്ഷം ഉന്നയിച്ച ആശങ്കകളും ഐഎഇഎയുമായി ഉണ്ടാക്കിയ സുരക്ഷാ മാനദണ്ഡങ്ങളും കേന്ദ്രസര്‍ക്കാര്‍ ഇടതുകക്ഷികള്‍ക്ക്‌ നല്‍കിയ കത്തിന്റെ പകര്‍പ്പുകളും എല്ലാം ഉള്‍പ്പെടുത്തി ഒരു ലഘുലേഖ ഇടതുപക്ഷം പുറത്തിറക്കി. വാര്‍ത്താസമ്മേളനത്തില്‍ എ.ബി ബര്‍ദന്‍, ടി.ജെ ചന്ദ്രചൂഡന്‍, ദേബബ്രത ബിശ്വാസ്‌, എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+