പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭര്‍ത്താവ് ഭാര്യയെ തീയിട്ടു
റാഞ്ചി(ജാര്‍ഖണ്ഡ്): അഞ്ചാം തവണയും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. റാഞ്ചിയ്‌ക്കടുത്ത് ശക്കര്‍പൂര്‍ ഗ്രാമത്തിലെ സരിത ദേവിയെ(35)യാണ് ഭര്‍ത്താവ് കേതന്‍ ഖാല്‍കോ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
ഏഴുകൊല്ലത്തിനിടയിലാണ് സരിതാ ദേവി അഞ്ചു പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അഞ്ചാമതും പെണ്‍കുട്ടി ജനിച്ചതില്‍ കുപിതനായി കേതന്‍ ചൊവ്വാഴ്‌ച സരിതയുമായി ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും പിന്നീട് അവരുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
കരച്ചില്‍കേട്ട് എത്തിയ അയല്‍ക്കാരാണ് ശരീരത്തില്‍ പുകുതിയിലേറെ ഭാഗത്തും പൊള്ളലേറ്റ സരിതയെ ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയുടെ ശരീരത്തില്‍ തീകൊളുത്തിയ ഉടന്‍തന്നെ കേതന്‍ വീടുവിട്ടുപോയിരുന്നു.
സരിതയുടെ നില ഗുരുതരമാണെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാണ്‍കുഞ്ഞ് പിറന്നുകാണാന്‍ ആഗ്രഹിച്ച കേതന്‍ അഞ്ചാമത്തെക്കുഞ്ഞും പെണ്ണാണെന്നറിഞ്ഞതിനെത്തുടര്‍ന്ന് നിരാശനായിരുന്നുവത്രേ.












Click it and Unblock the Notifications