ബസ് യാത്രാനിരക്ക് കൂട്ടി; മിനിമം ചാര്‍ജ് നാല് രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതായി ഗതാഗത മന്ത്രി മാത്യു ടി തോസ് നിയമസഭയെ അറിയിച്ചു.
ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ്ജ് മൂന്നു രൂപയില്‍ നിന്നും നാലായും ഫാസ്റ്റ് പാസഞ്ചറുകളിലേത് നാലില്‍ നിന്ന് അഞ്ചു രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സൂപ്പര്‍ ഫാസ്റ്റുകളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയില്‍ നിന്ന് 10 ആയും കൂട്ടിയിട്ടുണ്ട്. ചാര്‍ജ്ജ് വര്‍ദ്ധന വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടേ വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റം വരുത്തുള്ളുവെന്ന് മന്ത്രി പറഞ്ഞു.
ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് ഏഴ് പൈസയും ഫാസ്റ്റിന് അഞ്ചു പൈസയും സൂപ്പര്‍ ഫാസ്റ്റിന് അഞ്ച് പൈസയുടെയും വര്‍ദ്ധന വരുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications