ഇടത് പിന്തുണ പിന്‍വലിച്ചതില്‍ സന്തോഷമെന്ന് ചെന്നിത്തല
കൊച്ചി: ഇടതുപക്ഷം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ മാറാവ്യാധി ഒഴിഞ്ഞ സന്തോഷമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇടതുപക്ഷം ആണവകരാറിനെ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നാലുവര്‍ഷമായി കാളകൂടവിഷം കഴിച്ച ശിവന്റെ അവസ്ഥയായിരുന്നു. കയ്‌ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥ. പിന്തുണയുടെ പേരില്‍ ഇടതുപക്ഷം സര്‍ക്കാറിനെ വേട്ടയാടുകയായിരുന്നു ഇപ്പോള്‍ ആ ശനിദശ തീര്‍ന്നു- അദ്ദേഹം പറഞ്ഞു.
മാര്‍ക്‌സിസ്റ്റുകാര്‍ കോണ്‍ഗ്രസിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം പഠിപ്പിക്കേണ്ട. ഊര്‍ജ്ജ പ്രതിസന്ധിയ്‌ക്കുള്ള പരിഹാരമാണ് കരാര്‍. വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താനാണ് ഇടതുകക്ഷികള്‍ നാലുവര്‍ഷം മുമ്പ് കോണ്‍ഗ്രസിനെ പിന്താങ്ങിയത്.
ഇപ്പോള്‍ വര്‍ഗീയ ശക്തികളെ അധികാരത്തില്‍ കൊണ്ടുവരാന്‍ അവര്‍ രംഗമൊരുക്കുകയാണ്. ബുഷിനേക്കാളും അപകടകാരിയാണ് അദ്വാനിയെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങുന്നത്- ചെന്നിത്തല വ്യക്തമാക്കി.
സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യ ചൈനയോട് മത്സരിക്കുന്നത് തടയുകയാണ് ആണവ കരാറിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ നിലപാടിന്റെ ലക്ഷ്യം. രാജ്യതാല്‍പര്യത്തിന് വേണ്ടി നിലകൊള്ളാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് കഴിയില്ലെന്ന് അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ഐഎന്‍ടിയുസി നേതൃക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications