ഇന്ത്യ ആണവോര്‍ജ ഏജന്‍സിയെ സമീപിച്ചു
വിയന്ന: ഇന്ത്യ-അമേരിക്ക ആണവകരാറുമായി ബന്ധപ്പെട്ട സുരക്ഷാ കരാറിന്റെ കരട് ഇന്ത്യ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയ്‌ക്ക് നല്‍കി. ആണവസുരക്ഷാ മാനദണ്ഡ ഉടമ്പടിയുടെ കരട് ഭരണസമിതി അംഗങ്ങള്‍ക്ക് നല്‍കിയതായി ഐഎഇഎ അറിയിച്ചു.
ഇന്ത്യയുടെ അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ നടപടിയെന്ന് ഐഎഇഎ വ്യക്തമാക്കിയിട്ടുണ്ട്. കരട് ചര്‍ച്ചചെയ്യാന്‍ എന്നു യോഗം ചേരുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനിക്കും. ആണവകരാര്‍ നടപ്പാക്കുന്നതില്‍ വഴിത്തിരിവാകുന്ന നടപടിയാണ് ഇന്ത്യയുടേതെന്ന് ഐഎഇഎ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടിയതിന് ശേഷം മാത്രമേ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഐഎഇഎയെ സമീപിക്കുകയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഐഎഇഎയെ സമീപിച്ചിരിക്കുന്നത്.
ആണവകരാറിലേയ്‌ക്കുള്ള പ്രധാനവഴിത്തിരിവാണ് കരടുരേഖാ കൈമാറ്റം. ബോര്‍ഡ് ഓഫ് ഗവേണന്‍സിന്റെ അംഗീകാരമായിക്കഴിഞ്ഞാല്‍ വിഷയം ആണവ ദാതാക്കളായ(എന്‍എസ്‌ജി) രാജ്യങ്ങളുടെ പരിഗണനക്കാണ് എത്തുക. തുടര്‍ന്ന് അവരുടെ അംഗീകാരത്തോടെ അന്തിമതീരുമാനത്തിനായി അമേരിക്കന്‍ കോണ്‍ഗ്രസിലേയ്‌ക്ക് വിഷയം എത്തും.
ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ദിവസമാണ് യുപിഎ സര്‍ക്കാര്‍ ഉടമ്പടിയുടെ കരട് ഐഎഇഎയ്‌ക്ക് അയച്ചുകൊടുത്തത്. ഏജന്‍സിയെ സമീപിക്കാനുള്ള തീരുമാനം എപ്പോഴാണ് കൈക്കൊണ്ടതെന്നകാര്യത്തില്‍ അവ്യക്തതയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലോ ബുധനാഴ്‌ച മന്‍മോഹനും ബുഷും തമ്മില്‍ നടത്തിയ ചര്‍ച്ചയിലോ ആയിരിക്കും തീരുമാനമുണ്ടായതെന്നാണ് സൂചന.
ഐഎഇഎയുടെ പ്രഖ്യാപനം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിശ്വാസവോട്ട് തേടിയതിന് ശേഷം മാത്രമേ ഐഎഇഎ ഭരണസമിതിയുമായി ചര്‍ച്ചയ്‌ക്ക് പോകുകയുള്ളുവെന്നാണ് പ്രണബ് മുഖര്‍ജി പറഞ്ഞിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സര്‍ക്കാറിന്റെ ഈ നീക്കം പ്രതീക്ഷിച്ചതുതന്നെയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ ദില്ലിയില്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം മുന്നോട്ടുനീങ്ങിയ സര്‍ക്കാര്‍ ഇത്രയും കാലം ഇടതുപക്ഷത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. അര്‍ധരാത്രിയിലെ വഞ്ചനയെന്നാണ് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡിയ പ്രതികരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications