ക്രൂഡോയില്‍ വില കുറഞ്ഞിട്ടും പണപ്പെരുപ്പം കൂടുന്നു
ദില്ലി: പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ദ്ധിച്ചു. ഇത്തവണ 11.89 ശതമാനമായാണ് നിരക്ക് വര്‍ദ്ധിച്ചിരിയ്‌ക്കുന്നത്. ജൂണ്‍ 28ന് അവസാനിച്ച ആഴ്‌ചയിലെ നിരക്കാണിത്.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിനിടയിലെ ഏറ്റവുമുയര്‍ന്ന നിരക്കുകളാണ് ഏതാനും ആഴ്‌ചകളായി രേഖപ്പെടുത്തി കൊണ്ടിരിയ്‌ക്കുന്നത്.
ഭക്ഷ്യവസ്‌തുക്കളുടെയും എണ്ണയുടെയും വില വര്‍ദ്ധനയാണ് പണപ്പെരുപ്പം കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നത്.
അതിനിടെ ക്രൂഡോയിലിന്റെ വിലയില്‍ ആറു ഡോളറിന്റെ കുറവ് ഉണ്ടായെങ്കിലും ഇത് വിപണയില്‍ പ്രതിഫലിയ്‌ക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസത്തോടെ നിരക്ക് 13 ശതമാനമാകുമെന്നാണ് വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications