ഇന്‍ഫോസിസിന് 1032 കോടി അറ്റാദായം
ദില്ലി: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 1302 കോടി രൂപ ലാഭമുണ്ടാക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ് വെയര്‍ കയറ്റുമതിക്കാരായ ഇന്‍ഫോസിസ് 21 ശതമാനം വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1079 കോടിയായിരുന്നു അറ്റാദായം.
കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷത്തെ 4026 കോടിയില്‍ നിന്നും 4971 കോടിയായും വര്‍ദ്ധിച്ചു.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ദ്ധന കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ സോഫ്‌റ്റ് വെയര്‍ വിപണിയെ ചെറിയ തോതില്‍ ബാധിച്ചിരുന്നു.
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനി പുതുതായി 7182 പേര്‍ക്ക് ജോലി നല്‌കിയിട്ടുണ്ട്. ഇതോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 94,379 ആയി ഉയര്‍ന്നു.












Click it and Unblock the Notifications