വിശ്വാസവോട്ട് തീയതി വെള്ളിയാഴ്‌ച പ്രഖ്യാപിയ്‌ക്കും
ദില്ലി: യുപിഎയ്‌ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ ആണവക്കരാറുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് വേഗത കൂടി.
സര്‍ക്കാരിന്റെ നീക്കങ്ങളെ വഞ്ചനാപരമായാണ് ഇടതുപാര്‍ട്ടികളും എന്‍ഡിഎയും വിശേഷിപ്പിച്ചത്. ഇതിനിടെ വ്യാഴാഴ്‌ച വൈകിട്ട് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വിശ്വാസവോട്ട് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറിയിച്ചു.
പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ മിക്കവാറും അടുത്ത ജൂലായ് 18നായിരിക്കും വിശ്വാസവോട്ട് നേടാന്‍ സഭ വിളിച്ചു ചേര്‍ക്കുക. ഇത് സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ തീരുമാനം വെള്ളിയാഴ്‌ച ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ലോക്‌സഭ വിളിച്ചു ചേര്‍ക്കുന്നതിനും വിശ്വാസവോട്ട് തേടുന്നതിനുമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്‌ച രാവിലെ യുപിഎ ഘടകകക്ഷികളുടെ യോഗം ചേരുന്നുണ്ട്.
കഴിയുന്നത്ര നേരത്ത വിശ്വാസവോട്ട് നേടി ജൂലായ് അവസാനത്തോടെ ഐഎഇഎയുടെ യോഗത്തില്‍ സുരക്ഷാകരാര്‍ അംഗീകരിപ്പിയ്‌ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
അതിനിടെ ആണവക്കരാര്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സപ്പെടുത്താന്‍ രാഷ്ട്രീയമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇടതുപക്ഷം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications