വിശ്വാസവോട്ട് 21ന്; പ്രഖ്യാപനം വൈകിട്ടോടെ
ദില്ലി: ഇടത് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ യുപിഎ സര്‍ക്കാര്‍ ജൂലായ് 21ന് വിശ്വാസവോട്ട് തേടാന്‍ തീരുമാനിച്ചു.
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പാര്‍ലമെന്ററി സമിതിയുടെതാണ് തീരുമാനം.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 21ന് പാര്‍ലമെന്റില്‍ വിശ്വാസ പ്രമേയം അവതരിപ്പിയ്‌ക്കും. പ്രമേയത്തിന്‍മേല്‍ 22ന് വോട്ടെടുപ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി.
അതെ സമയം പാര്‍ലമെന്റി കാര്യ സമിതിയുടെ തീരുമാനം ഔദ്യോഗികമായി ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്‌ച വൈകിട്ട് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമെ ഇതുണ്ടാകാന്‍ സാധ്യതയുള്ളൂ.
പാര്‍ലമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications