ആരൂഷിയെ ബലാത്സംഗം ചെയ്ത് കൊന്നു: രാജ് കുമാര്‍
ദില്ലി: ആരുഷി തല്‍വാര്‍ വധക്കേസില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിബിഐ. തല്‍വാറിന്റെ സുഹൃത്തായ ദുറാനിയുടെ വേലക്കാരന്‍ രാജ്‌കുമാറിനെ ബാംഗ്ലൂരില്‍ നാര്‍ക്കോ ടെസ്‌റ്റിന് വിധേയമാക്കിയതില്‍ നിന്നാണ് പുതിയ തെളിവുകള്‍ ലഭിച്ചിരിയ്‌ക്കുന്നത്.
സംഭവത്തില്‍ ആരൂഷിയുടെ പിതാവിനെതിരെ തെളിവുകളൊന്നുമില്ലെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെടുന്നതിന് മുമ്പ് ആരൂഷി കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന ആരോപണങ്ങള്‍ ശരി വെയ്‌ക്കുന്നതാണ് സിബിഐയ്‌ക്ക് ലഭിച്ച പുതിയ തെളിവുകള്‍. ഇതോടെ ആരൂഷി കൊല്ലപ്പെട്ടതെങ്ങനെയെന്ന കാര്യത്തിലൂള്ള അവ്യക്ത നീങ്ങിയതായൂം അവര്‍ പറഞ്ഞു.
നുണ പരിശോധനയ്‌ക്കിടെ രാജ്‌കൂമാര്‍ താനും കൃഷ്‌ണ, ഹേമരാജ് എന്നിവരും ചേര്‍ന്ന് പതിനാലുകാരിയായ ആരൂഷിയെ മെയ് 15ന് ബലാത്സംഗം ചെയ്‌തതായി വെളിപ്പെടുത്തി.
മൂവരും ആരൂഷിയുടെ മുറിയില്‍ കയറിയെന്നും കുട്ടി ചെറുത്തപ്പോള്‍ ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ബോധം നശിച്ചപ്പോള്‍ ഇവര്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നീട് ഒച്ച വെച്ചതിനെ തുടര്‍ന്നാണ് ഹേമരാജിനെ ടെറസ്സില്‍ വെച്ച് കൊലപ്പെടുത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനു ശേഷം മുറിയിലെത്തിയ ഇവര്‍ ആരൂഷിയെ കഠാര കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധം ഒളിപ്പിച്ചതെവിടെയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications