Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം പുരുഷന്മാര്‍ക്കെതിരെ !!

Sex in the boardroom!ദില്ലി: സ്‌ത്രീകള്‍ക്കെതിരെ മാത്രമേ ലൈംഗിക പീഡനങ്ങള്‍ നടക്കാവൂ എന്നുണ്ടോ? ഇല്ലെന്നാണ്‌ ആസ്‌ത്രേലിയയില്‍ നടന്ന ഒരു സര്‍വ്വേയുടെ ഫലം വെളിപ്പെടുത്തുന്നത്‌. പുരുഷന്മര്‍ക്കെതിരെ നടക്കുന്ന ലൈംഗികപീഡനങ്ങള്‍ ഇപ്പോള്‍ കൂടിവരുകയാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

മുമ്പ്‌ ജോലിസ്ഥലങ്ങളിലും മറ്റും സ്‌ത്രീകള്‍ക്ക്‌ നേരിടേണ്ടിവരുന്ന ഏറ്റവും പ്രധാനപ്രശ്‌നങ്ങളിലൊന്നായിരുന്നു പുരുഷന്മാരില്‍ നിന്നുള്ള ലൈംഗിക പീഡനങ്ങള്‍. എന്നാലിന്ന്‌ സ്‌ത്രീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്‌. വിശ്വാസയോഗ്യമല്ലെന്ന്‌ തോന്നുമെങ്കിലും ഇക്കാര്യം സത്യമാണെന്ന്‌ ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു.

ആസ്‌ത്രേലിയയിലെ ഒരു പ്രമുഖ എന്‍ജിഒ ഇതുസംബന്ധിച്ച്‌ നടത്തിയ സര്‍വ്വേ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ഇന്ത്യന്‍ ഇംഗ്ലീഷ്‌ ദിനപത്രം നടത്തിയ അന്വേഷണങ്ങളാണ്‌ തൊഴിലിടങ്ങളിലെ മാറിവരുന്ന പ്രവണതകളെ വെളിപ്പെടുത്തുന്നത്‌.

മേല്‍ ഉദ്യോഗസ്ഥകളില്‍ നിന്നാണ്‌ പുരുഷന്മാര്‍ക്ക്‌ പ്രധാനമായും ലൈംഗികമായ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്ന്‌ മുന്‍ സൈനികോദ്യോഗസ്ഥയായ റിതാ ഗാംഗ്‌ വാനി പറയുന്നു.

സെക്‌സ്‌ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ക്ക്‌ പിന്നിലെ ഘടകമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാറിയ ലോകക്രമത്തില്‍ സ്‌ത്രീകള്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്ന അധികാരവും ശക്തിയും പുരുഷന്‌ മുന്നില്‍പ്രകടിപ്പിക്കുന്നതാവാം.

ശരീരത്തില്‍ വെറുതെ സ്‌പര്‍ശിക്കുന്നത്‌ മുതല്‍ ചുമലില്‍ ഉരസുന്നതുപോലുള്ള കാര്യങ്ങള്‍ക്ക്‌ ഇത്തരം സാഹചര്യങ്ങളില്‍ സ്‌ത്രീകള്‍ തന്നെയാണത്രേ പലപ്പോഴും മുന്‍കയ്യെടുക്കുന്നത്‌.

വനിതാ മേലധികാരികള്‍ക്ക്‌ മുന്നില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന്‌ ഒരു മുന്‍നിര സ്‌പോര്‍ട്‌സ്‌ ചാനലിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

എന്നാല്‍ പുരുഷന്മാര്‍ക്ക്‌ നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ സ്‌ത്രീകള്‍ ശക്തിയും അധികാരവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമല്ലെന്നാണ്‌ സര്‍വ്വേയില്‍ പങ്കെടുത്ത പലരും കരുതുന്നത്‌.

ആസ്വദ്യകരവും സംതൃപ്‌തവുമായി ലൈംഗിക ജീവിതം ഇല്ലാതാവുന്നതിന്‌ തെളിവാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികതയെന്നത്‌ കിട്ടാന്‍ വിഷമമുള്ള ഒന്നായി മാറുമ്പോഴാണ്‌ സ്‌ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുകയും അവയ്‌ക്ക്‌ മുന്‍കയ്യെടുക്കുകയും ചെയ്യുന്നത്‌.

ഇത്തരം കാര്യങ്ങളെ പുരുഷന്മാര്‍ക്ക്‌ കണ്ടഭാവം നടിക്കാതെ തള്ളിക്കളയാമെന്നും അല്ലെങ്കില്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച്‌ മുന്നോട്ടുപോകാമെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+