പൗഡര്‍ അലര്‍ജി: ഷാറൂഖിനെതിരെ പരാതി
മുംബൈ: ടാല്‍കം പൗഡര്‍ ഉപയോഗിച്ച് ദേഹത്ത് അലര്‍ജിയുണ്ടായ സംഭവത്തില്‍ തനിയ്‌ക്കെതിരെ പരാതിയുന്നയിച്ച തടവുകാരനും സഹോദരനും വില കുറഞ്ഞ പ്രശസ്‌തിയ്‌ക്കു വേണ്ടിയുള്ള ശ്രമമാണ് നടത്തിയതെന്ന് ഷാറൂഖ് ഖാന്‍.
ഷാറൂഖ് മോഡലായ പൗഡര്‍ ഉപയോഗിച്ച് അലര്‍ജിയുണ്ടായെന്ന് കാണിച്ച് മുംബൈയിലെ ഗേറ്റ് ഓഫ് ഇന്ത്യ സ്‌ഫോടനക്കേസിലെ പ്രതി അഷ്‌റത് അന്‍സാരിയുടെ സഹോദരന്‍ അര്‍ജുന്‍ അന്‍സാരിയാണ് കോടതിയെ സമീപിച്ചത്.
സഹോദരന് താന്‍ മേടിച്ചു കൊടുത്ത പൗഡര്‍ ഉപയോഗിച്ച് അസുഖമുണ്ടായെന്നാണ് പരാതിയിലുള്ളത്. ഇത്തരം ഉത്‌പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന നടനാണ് ഇതിനുത്തരവാദിയെന്നും അര്‍ജുന്‍ നല്‌കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ സഹോദരമാരുടേത് പണം പിടുങ്ങാനുള്ള പദ്ധതിയാണെന്നും ജയില്‍ ഇത്തരം സാധനങ്ങള്‍ നിരോധിച്ചിരിയ്‌ക്കുന്ന സാഹചര്യത്തില്‍ അഷ്‌റതിന് പൗഡര്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണമെന്നും ഷാറൂഖിന്റെ അഭിഭാഷകന്‍ ചോദിച്ചു.
തനിയ്‌ക്കെതിരെ പരാതിയുമായെത്തിയ സഹോദരന്‍മാര്‍ ക്ഷമാപണം നടത്തണമെന്നും ഷാറൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications