സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സോണിയ
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ നാലുവര്‍ഷം യുപിഎ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഇടതുപാര്‍ട്ടികള്‍ക്ക് സോണിയ നന്ദി പറഞ്ഞു.
ദില്ലിയില്‍ ചേര്‍ന്ന യുപിഎയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാനാവും. സര്‍ക്കാര്‍ തുടര്‍ന്നും ഭരിക്കും. ഇടതുകക്ഷികളുമായി ചേര്‍ന്ന് തയ്യാറാക്കിയ പൊതുമിനിം പരിപാടികളുമായി മുന്നോട്ടുപോകും- സോണിയ അറിയിച്ചു.
ഇടത് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതില്‍ ഖേദമുണ്ട്. അവര്‍ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ യുപിഎ രൂപീകരിക്കില്ലായിരുന്നു. ഇടതുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ അവസാനനിമിഷം വരെ ശ്രമിച്ചതാണ്. എന്നാല്‍ ഫലം കണ്ടില്ല. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിനെ പിന്തുണച്ചതില്‍ സന്തോഷമുണ്ട്- സോണിയ പറഞ്ഞു.
ഈ മാസം 21,22 തിയതികളില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ സമിതിയുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനമായേയ്‌ക്കും.സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുമെന്ന് യോഗത്തിനുശേഷം വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
ഇടതുപക്ഷവുമായി ഭാവിയില്‍ സഹകരിക്കുന്നകാര്യം തള്ളിക്കളയാനാവില്ലെന്ന് റയില്‍വേമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
മുസ്ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തുടങ്ങിയ കക്ഷികള്‍ ആണവകരാറില്‍ തങ്ങള്‍ക്കുള്ള ആശങ്ക യുപിഎ യോഗത്തില്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത്തരം ആശങ്കകള്‍ ദുരീകരിച്ചുകൊണ്ടുമാത്രമേ കരാറുമായി മുന്നോട്ടുപോവുകയുള്ളുവെന്ന് യുപിഎ നേതൃത്വം ഘടകകക്ഷികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications