അഭയ: ഉദ്യോഗസ്ഥനെ മാറ്റിയത് സ്വാഭാവികമെന്ന് സിബിഐ
കൊച്ചി: സിസ്‌റ്റര്‍ അഭയകേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തലവന്‍ എസ്‌പി ആര്‍എം കൃഷ്‌ണയെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി.
കൃഷ്‌ണയുടെ സ്ഥലം മാറ്റം പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമാണെന്നും അന്വേഷണസംഘത്തിലുള്ള ഡിവൈഎസ്‌പി ആര്‍കെ ആഗര്‍വാള്‍ ദീര്‍ഘകാലഅവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും സിബിഐ അഭിഭാഷകന്‍ എംവിഎസ് നമ്പൂതിരി പറഞ്ഞു.
അഭയകേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേലിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ സിബിഐയുടെ പ്രതികണം തേടിയത്.
കേസന്വേഷണ പുരോഗതി സംബന്ധിച്ച് സിബിഐ മുദ്രവച്ച കവറില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി തുറന്ന് വായിക്കും. അതിനുശേഷം അടുത്ത തിങ്കളാഴ്‌ച വാദം കേള്‍ക്കുമെന്ന് ജസ്‌റ്റിസ് വി. രാംകുമാര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications